KeralaLatestNewsNews in Brief

ചട്ടലംഘനത്തെ തുടര്‍ന്ന് ഫിറ്റ്‌നസ് റദ്ദാക്കിയ മോട്ടാര്‍വെഹിക്കിള്‍ ഉദ്യോഗസ്ഥന് ബസ് ഉടമയുടെ ഭീഷണി

By web desk

സിന്റെ ഫിറ്റ്‌നസ് റദ്ദാക്കിയതിന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ടൂറിസ്റ്റ് ബസ് ഉടമയുടെ ഭീഷണി. ജോഷ് ബസ് ഉടമ ജോഷിയാണ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അജീഷിനെതിരെ ഭീഷണി മുഴക്കിയത്. സര്‍വീസില്‍ കാണില്ലെന്നായിരുന്നു ഭീഷണി. സംഭവത്തെ തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പൊലീസിന് പരാതി നല്‍കി.

തിരുവനന്തപുരം തൊടുപുഴ റൂട്ടിലോടുന്ന ജോഷ് ബസില്‍ സ്പീഡ് ഗവര്‍ണര്‍ വേര്‍പെടുത്തിയ നിലയിലായിരുന്നു. ഈ ചട്ട ലംഘനത്തെ തുടര്‍ന്നാണ് ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കിയത്. ഇതെ തുടര്‍ന്നാണ് ടൂറിസ്റ്റ് ബസ് ഉടമ ഭീഷണിയുമായി എത്തിയത്. ടൂറിസ്റ്റ് ബസുകളിലെ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തിയ ഓപ്പറേഷന്‍ തണ്ടര്‍ പരിശോധനക്കിടെയാണ് ഭീഷണി.

‘നിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞ് നിന്നെ കാണുന്നുണ്ട്. നിനക്ക് എന്നെ കുറിച്ച് അറിയില്ല, ഞാന്‍ ഇന്നലെ പറഞ്ഞില്ലേ ഞാന്‍ ജോഷിയാണെന്ന് എന്നിട്ടും നീയെന്താ ചെയ്യാത്തത്. ആര്‍സി ബുക്ക് ഇവിടെ കിട്ടണം’ എന്നിങ്ങനെയാണ് ഭീഷണി മുഴക്കിയത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close