KeralaLatestNews in Brief

രാമക്ഷേത്രം ദേശീയ ഐക്യത്തിൻ്റെ പ്രതീകം: കെ.സുരേന്ദ്രൻ

By Web desk

യോദ്ധ്യയിലെ രാമജന്മഭൂമിയിൽ നിർമ്മിക്കുന്ന രാമക്ഷേത്രം ദേശീയ ഐക്യത്തിൻ്റെ പ്രതീകമായി മാറുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. രാജ്യത്ത് മതസൗഹാർദ്ദവും ശാന്തിയും സമാധാനവും സൃഷ്ടിക്കാൻ ക്ഷേത്രത്തിന് സാധിക്കുമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഭാരതത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും സ്വത്ത്വമാണ് ശ്രീരാമൻ. പ്രധാനമന്ത്രി അയോദ്ധ്യയിൽ ക്ഷേത്രശിലാസ്ഥാപനം നടത്തിയപ്പോൾ അത് ദേശീയോത്സവമായി മാറിയത് രാമനോട് ഭാരതീയർക്കുള്ള ആത്മബന്ധത്തിൻ്റെ തെളിവാണ്. ഒരുകാലത്ത് രാമക്ഷേത്രത്തെ എതിർത്തിരുന്നവർ ഇപ്പോൾ അനുകൂലിക്കുകയും ക്ഷേത്ര നിർമ്മാണത്തിൽ ഭാഗമാവാൻ ആഗ്രഹിക്കുകയും ചെയ്യുന്നത് നല്ലകാര്യമാണ്. ഇതിനെ ബി.ജെ.പി സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close