CrimeKeralaLatestNewsNews in Brief

കളിയിക്കാവിള കൊലപാതകം; മുഖ്യപ്രതികള്‍ പിടിയിലായതായി സൂചന

By web desk

ളിയിക്കാവിള ചെക്ക് പോസ്റ്റില്‍ എസ്എസ്‌ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികള്‍ പിടിയിലായതായി സൂചന. മുഖ്യപ്രതികളെന്ന് സംശയിക്കുന്ന അബ്ദുള്‍ ഷമീമിനെയും തൗഫീക്കിനെയും കര്‍ണാടക ഉഡുപ്പിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. തമിഴ്നാട് ക്യൂ ബ്രാഞ്ചാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

പ്രതികള്‍ക്ക് തോക്കെത്തിച്ചുകൊടുത്ത ഇജാസ് പാഷ കഴിഞ്ഞ ദിവസം പോലീസ് പിടിയിലായിരുന്നു. ഇയാളെ വിശദമായി ചോദ്യംചെയ്തതില്‍ നിന്നാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്. കൊലപാതകം നടന്ന് ആറുദിവസം പിന്നിടുമ്പോഴാണ് മുഖ്യപ്രതികള്‍ പിടിയിലായിരിക്കുന്നത്. ഇതുസംബന്ധിച്ച് കൂടുതല്‍ വിശദീകരണം വരുംദിവസങ്ങളിലുണ്ടാകും. കാറിലെത്തിയ നാല്‍വര്‍ സംഘമാണ് വില്‍സനെ ആക്രമിച്ചത്. തൗഫികും അബ്ദുള്‍ ഷെമിമും വില്‍സനെ വെടിവച്ചു. മറ്റു രണ്ടു പേര്‍ കാറില്‍ ഇരുന്നു. ഇവരെ കൂടി പിടികിട്ടേണ്ടതുണ്ട്. ഇവര്‍ക്കായി തമിഴ്‌നാട്-കേരള പോലീസ് സംയുക്തമായി തെരച്ചില്‍ നടത്തിവരികയാണ്.

പിടിയിലായ പ്രതികള്‍ക്ക് തീവ്രവാദ സംഘടനയായ അല്‍ ഉമ്മയുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. ഉത്തരേന്ത്യയിലെ രഹസ്യകേന്ദ്രത്തില്‍ നടന്ന ആയുധപരിശീലനത്തില്‍ പങ്കെടുത്തവരും കന്യാകുമാരിയില്‍ നിന്ന് ഭീകര പരിശീലനം നേടിയ പന്ത്രണ്ടംഗ സംഘത്തില്‍പെട്ടവരുമാണ് പ്രതികള്‍. തെരുവുനായ്ക്കളെ വെട്ടിവീഴ്ത്തി പരിശീലനം നടത്തിയതുമായി ബന്ധപ്പെട്ട് അക്രമികളിലൊരാളായ അബ്ദുല്‍ ഷെമീമിനെതിരെ കന്യാകുമാരി പൊലീസ് നേരത്തെ കേസെടുത്തിട്ടുണ്ട്. ചെന്നൈയില്‍ ഹിന്ദു മുന്നണി ഓഫീസ് ആക്രമിച്ച് നേതാവ് സുരേഷ് കുമാറിനെ കൊലപ്പെടുത്തിയ സംഘത്തിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നു. പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. ആസൂത്രിതമായാണ് കൊലപാതകം നടന്നതെന്ന് തെളിയിക്കുന്ന കൂടുതല്‍ സിസി ടിവി ദൃശ്യങ്ങളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. കേരള പോലീസും തമിഴ്‌നാട് പോലീസും സംയുക്തമായിട്ടാണ് കേസില്‍ അന്വേഷണം നടത്തുന്നത്. ഇതിനകം നൂറോളം പേരെ ചോദ്യംചെയ്തു.

തൗഫികും ഷെമിമുംകൊലപാതകത്തിനു മുമ്പു കേരളത്തില്‍ താമസിച്ചിരുന്നുവെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഈ സമയത്താണു പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകത്തിനു രണ്ടു ദിവസം മുന്‍പ് പ്രതികള്‍ നെയ്യാറ്റിന്‍കരയില്‍ താമസിച്ചിരുന്നുവെന്നാണു പോലീസ് നിഗമനം. ഇതു സ്ഥിരീകരിക്കുന്നതിനുള്ള സിസിടിവി കാമറ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കരയിലെ ഒരു ആരാധനാകേന്ദ്രത്തിലേക്കു പ്രതികള്‍ കയ റിപ്പോകുന്നതിന്റെ ദൃശ്യങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്. വിതുര സ്വദേശിയായ സെയ്ദലി എന്നയാള്‍ ഏര്‍പ്പാടാക്കിയ വാടകവീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നതെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close