CricketKeralaLatestNewsNewsNews in BriefSports

ഭിന്നതാല്‍പര്യം; ബി.സി.സി.ഐ ഉപദേശക സമിതിയില്‍നിന്ന് കപില്‍ ദേവ് രാജിവച്ചു

By web desk

ബിസിസിഐ ഉപദേശക സമിതിയുടെ തലപ്പത്തുനിന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് രാജിവെച്ചതായി റിപ്പോര്‍ട്ട്. സി.ഒ.എ തലവന്‍ വിനോദ് റായിക്കും ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്രിക്കുമാണ് കപില്‍ രാജിക്കത്ത് അയച്ചത്. രാജിവെക്കാനുണ്ടായ കാരണം കപില്‍ ദേവ് വ്യക്തമാക്കിയിട്ടില്ല.

ഭിന്നതാല്‍പര്യം ചൂണ്ടിക്കാട്ടി ബിസിസിഐ എത്തിക്സ് ഓഫീസര്‍ ഡികെ ജയിന്‍ നല്‍കിയ നോട്ടീസിനെ തുടര്‍ന്ന് രാജിവെക്കുന്ന രണ്ടാമത്തെ അംഗമാണ് കപില്‍ ദേവ്. നോട്ടീസ് ലഭിച്ച ശാന്ത രംഗസ്വാമി നേരത്തെ രാജിവെച്ചിരുന്നു. ഇരുവരെയും കൂടാതെ അന്‍ഷുമാന്‍ ഗെയ്ക്വാദാണ് സമിതിയിലുള്ളത്.

മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗം സഞ്ജയ് ഗുപ്തയാണ് മൂന്നംഗ സമിതിക്കെതിരെ പരാതിയുന്നയിച്ചത്. കപില്‍ ദേവ് കമന്റേറ്ററും ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷനില്‍ അംഗവുമാണ് എന്നായിരുന്നു പരാതി. ഗെയ്ക്വാദിന് സ്വന്തമായി ക്രിക്കറ്റ് അക്കാദമിയുണ്ടെന്നും ബിസിസിഐ അഫിലിയേഷന്‍ സമിതിയില്‍ അംഗമാണെന്നും ശാന്ത രംഗസ്വാമി ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷനില്‍ അംഗമാണ് എന്നും പരാതിയിലുണ്ടായിരുന്നു.

ബിസിസിഐ ഭരണഘടനയനുസരിച്ച് ഒരാള്‍ക്ക് ഒരു പദവി മാത്രമെ വഹിക്കാനാകൂ. സഞ്ജയ് ഗുപ്തയുടെ പരാതിയെ തുടര്‍ന്ന് ശനിയാഴ്ച മൂവര്‍ക്കും ബിസിസിഐ എത്തിക്സ് ഓഫീസര്‍ ഡികെ ജയിന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ശാന്ത രംഗസ്വാമിയുടെയും കപില്‍ ദേവിന്റെയും രാജികള്‍. ഇന്ത്യന്‍ വനിത- പുരുഷ ടീം മുഖ്യ പരിശീലകരെ തെരഞ്ഞെടുത്തത് കപില്‍ ദേവ് തലവനായ ഈ മൂന്നംഗ ഉപദേശകസമിതിയാണ്. സമിതിയംഗങ്ങള്‍ ഭിന്നതാത്പര്യ വിഷയത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടെന്നു കണ്ടെത്തിയാല്‍ ഇവര്‍ നടത്തിയ നിയമനങ്ങളും അസാധുവാകും.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close