LatestNationalNewsNews in Brief

കാര്‍ഗിലില്‍ സ്‌ഫോടനം; ജവാന് വീരമൃത്യു

By Web desk

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് കാര്‍ഗിലില്‍ ജവാന് വീരമൃത്യു. നിയന്ത്രണ രേഖയ്ക്ക് സമീപമാണ് സംഭവം. സുരക്ഷാ സേനയെ ലക്ഷ്യം വെച്ച് ഭീകരര്‍ സ്ഥാപിച്ചിരുന്ന സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് അധികൃതരുടെ നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം അതിര്‍ത്തിയ്ക്ക് സമീപം ലോഞ്ച് പാഡുകളില്‍ ഭീകരര്‍ രാജ്യത്തേക്ക് നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ കശ്മീരില്‍ പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. 300 ഓളം ഭീകരര്‍ രാജ്യത്തേക്ക് നുഴഞ്ഞു കയറാന്‍ പദ്ധതിയിട്ടിരിക്കുന്നതായാണ് സൈന്യത്തിന് വിവരം ലഭിച്ചിരിക്കുന്നത്.

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെ ആക്രമണത്തിന് സാധ്യതയുണ്ടെന്നും സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. അമര്‍നാഥ് തീര്‍ത്ഥാടകരെ ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നതായി ഇന്റലിജന്‍സ് ഏജന്‍സികളാണ് വിവരം നല്‍കിയത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികളാണ് സൈന്യം സ്വീകരിച്ചിരിക്കുന്നത്.

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close