LatestNationalNewsNews in Brief

രാഷ്ട്രീയ പ്രതിസന്ധി; രാജി വയ്ക്കാനൊരുങ്ങി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി

By Web Desk

രാഷ്ട്രീയ പ്രതിസന്ധി പരിഹരിയ്ക്കാനുള്ള ശ്രമങ്ങളെല്ലാം പാളിയ സാഹചര്യത്തില്‍ രാജി വയ്ക്കാനൊരുങ്ങി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. കോണ്‍ഗ്രസിലെ എം.എല്‍.എമാരുടെ രാജി തുടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്നാണ് സൂചന. ഇന്ന് രാവിലെ പതിനൊന്ന് മണിയ്ക്ക് മന്ത്രിസഭാ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. 107 പേരുടെ പിന്തുണയുമായി സര്‍ക്കാര്‍ രൂപീകരിയ്ക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.

ഡി.കെ ശിവകുമാറിനെ മുംബൈയില്‍ എത്തിച്ച് രാജി വെച്ച എം.എല്‍.എമാരെ തിരികെ കൊണ്ടുവരിയകയെന്നതായിരുന്നു സഖ്യ സര്‍ക്കാരിന്റെ ഏക പ്രതീക്ഷ. എന്നാല്‍ ബി.ജെ.പിയുടെ തന്ത്രപരമായ ഇടപെടല്‍ മൂലം ഇതു നടന്നില്ല. മുംബൈയില്‍ എത്തിയ ശിവകുമാറിന് എം.എല്‍.എമാരെ കാണാന്‍ പോലും സാധിയ്ക്കാതെ തിരികെ പോകേണ്ടി വന്നു.

അതിനിടെയാണ് രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂടി രാജിവെച്ചത്. എം.ടി.ബി നാഗരാജും കെ. സുധാകറും. ഇതോടെ കോണ്‍ഗ്രസ് -ജെ.ഡി.എസ് സഖ്യ സര്‍ക്കാരിന്റെ പിന്തുണ നൂറ് പേരായി കുറഞ്ഞു. അപ്പുറത്താണെങ്കില്‍ 107 പേരുടെ പിന്തുണയുമായി ബി.ജെ.പി നില്‍ക്കുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്നലെത്തന്നെ ബി.ജെ.പി അധ്യക്ഷന്‍ യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ടിരുന്നു.

പാര്‍ട്ടിയുമായി പ്രശ്നങ്ങളില്ലെങ്കിലും രാജി കാര്യത്തില്‍ നിലപാട് മാറ്റാന്‍ സാധിയ്ക്കില്ലെന്ന് മുംബൈയിലുള്ള എം.എല്‍.മാര്‍ പറഞ്ഞു. പുറത്തുള്ള എം.എല്‍.എമാരില്‍ പരമാവധി എട്ടു പേരുടെയെങ്കിലും പിന്തുണ ലഭിച്ചെങ്കില്‍ മാത്രമെ സര്‍ക്കാരിന് മുന്നോട്ടു പോകാന്‍ സാധിയ്ക്കു. ഇന്നലെ രാജിവെച്ച രണ്ടു പേരും മുംബൈയിലെ വിമതര്‍ക്കൊപ്പം ചേര്‍ന്നു. കൂടുതല്‍ പേര്‍ രാജി വച്ചേക്കുമെന്ന സൂചനകളും ലഭിയ്ക്കുന്നുണ്ട്.

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close