KeralaLatestNewsNewsNews in Brief

കാരുണ്യലോട്ടറി; മന്ത്രിമാര്‍ രണ്ടുതട്ടില്‍: കച്ചവടക്കാരും രോഗികളും ആശങ്കയില്‍

By Web Desk

കാരുണ്യ ലോട്ടറി നിര്‍ത്തലാക്കുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക് പ്രസ്താവിച്ചു. കഴിഞ്ഞ ദിവസം ലക്ഷക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമായ പദ്ധതിയുടെ ആനുകൂല്യം മുടക്കില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജപറഞ്ഞിരുന്നു. ഇതിന് കടക വിരുദ്ധമായ നിലപാട് ധനകാര്യമന്ത്രിയില്‍ നിന്നുവന്നത് രോഗികളെപ്പോലെ തന്നെ ലോട്ടറി കച്ചവടക്കാരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ആരോഗ്യ സുരക്ഷാപദ്ധതിയും കാരുണ്യലോട്ടറിയും ഒരുമിച്ചു കൊണ്ടുപോകാനാകില്ലെന്നാണ് ധനമന്ത്രിയുടെ നിലപാട്. മൂന്ന് മാസത്തെ പരീക്ഷണം ഫലം കണ്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ലോട്ടറിയിലൂടെ കിട്ടിയിരുന്ന വലിയ പിന്തുണ നിര്‍ത്തലാക്കിയതിലൂടെ ചികിത്സാ സഹായം എങ്ങനെകിട്ടും എന്നതാണ് നിലവിലെ ചോദ്യം.

ഏതുവിധമാണ് നിര്‍ധനര്‍ക്ക് സൗജന്യചികിത്സ സഹായം സര്‍ക്കാര്‍ ആശുപത്രിയിലൂടെ നല്‍കുക എന്നതിന് നിലവില്‍ യാതൊരുവ്യക്തതയുമില്ല. 25 ലക്ഷം പേരാണ് ആരോഗ്യപദ്ധതിയില്‍ ഈ വര്‍ഷം ഉള്‍പ്പെട്ടിരിക്കുന്നതെങ്കില്‍ അര്‍ഹരായ 20 ലക്ഷത്തി   ലേറെപ്പേര്‍ പദ്ധതിയ്ക്ക് വെളിയിലാണ്.

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close