
കാസര്‍കോട് പശുക്കടത്ത് ആരോപിച്ച് രണ്ട് പേര്‍ക്ക് മര്‍ദനം. കര്‍ണാടക പുത്തൂര്‍ സ്വദേശികള്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ മര്‍ദിക്കുകയും പശുക്കളെയും പിക്കപ്പ് വാനും പണവുമുൾപ്പെടെ അക്രമികള്‍ കൊണ്ട് പോവുകയും ചെയ്തു. മര്‍ദനമേറ്റവര്‍ ബദിയടുക്ക പൊലീസില്‍ പരാതി നല്കി.
രണ്ട് പശുക്കളെയും ഒരു പശുക്കിടാവിനെയും വാഹനത്തില്‍ കാസര്‍കോട് ഫാമിലേക്ക് കൊണ്ടുവരുന്നതിനിടയില്‍ ഒരു സംഘം ഇവരെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.
ഇവരെ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും പശുക്കളും പിക്കപ്പ് വാനുമായി കടന്നുകളയുമാണ് ചെയ്തത്.വണ്ടിയിലുണ്ടായിരുന്ന അന്‍പതിനായിരം രൂപയും മോഷ്ടിച്ചു. പ്രദേശത്തെ ബജ്രംഗദള് പ്രവര്‍ത്തകരാണ് മര്‍ദനത്തിന് പിന്നിലെന്നാണ് സൂചനകൾ.