LatestNationalNewsNews in Brief

കശ്മീരിൽ തടവിലാക്കിയ രാഷ്ട്രീയനേതാക്കളെ മോചിപ്പിച്ചുതുടങ്ങി; നിയന്ത്രണം തുടരുന്നു

By Web Desk

ശ്മീരിന്റെ പ്രത്യേകപദവി പിൻവലിക്കുകയും സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കുകയും ചെയ്യുന്നതിനു മുന്നോടിയായി ജമ്മു മേഖലയിൽ തടവിലാക്കിയ രാഷ്ട്രീയനേതാക്കളെ മോചിപ്പിച്ചുതുടങ്ങി.

നാഷണൽ കോൺഫറൻസ് നേതാക്കളായ ദേവേന്ദർ റാണ, എസ്.എസ്. സലാതിയ, കോൺഗ്രസ് നേതാവ് രാമൻ ഭല്ല, പാന്തേഴ്സ് പാർട്ടി നേതാവ് ഹർഷ് ദേവ് സിങ് എന്നിവരടക്കം പ്രമുഖനേതാക്കളെയാണ് കഴിഞ്ഞദിവസം വീട്ടുതടങ്കലിൽനിന്ന് മോചിപ്പിച്ചത്.

ഓഗസ്റ്റ് അഞ്ചിനാണ് ഇവരെയെല്ലാം തടവിലാക്കിയത്. ഒക്ടോബർ 24-നു ബ്ലോക്ക് വികസന സമിതികളിലേക്ക് തിരഞ്ഞെടുപ്പുനടക്കുന്ന പശ്ചാത്തലത്തിലാണു മോചനം. ജമ്മുമേഖലയിലെ ക്രമസമാധാനനില മെച്ചപ്പെട്ടതും കാരണമായി.

എന്നാൽ, മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും ഫാറൂഖ് അബ്ദുള്ളയും ഒമർ അബ്ദുള്ളയുമടക്കം കശ്മീർ മേഖലയിലെ നേതാക്കളെല്ലാം ഇപ്പോഴും വീട്ടുതടങ്കലിലാണ്.

സർക്കാർ പ്രഖ്യാപനം വന്ന് 59 ദിവസമായിട്ടും കശ്മീർ താഴ്വര പഴയനിലയിലായിട്ടില്ല. ശ്രീനഗറിൽ ബുധനാഴ്ച രാവിലെ ഏതാനും കടകൾ തുറന്നെങ്കിലും താഴ്വരയിൽ പൊതുവേ കടകൾ അടച്ചിട്ടിരിക്കുകയാണ്.

ഇപ്പോഴും ഇന്റർനെറ്റ്, ടെലിഫോൺ സംവിധാനങ്ങൾ പുനഃസ്ഥാപിച്ചിട്ടില്ല. പൊതുഗതാഗതവും നിലച്ചിരിക്കുകയാണ്. സർക്കാരേർപ്പെടുത്തിയ നിയന്ത്രണങ്ങളിലും കാര്യമായ ഇളവില്ല.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close