KeralaLatestNewsNews in Brief

തീവ്രമഴ; കവളപ്പാറയിലെ രക്ഷാപ്രവര്‍ത്തനം താൽക്കാലികമായി നിർത്തി വെച്ചു

By Web Desk

വളപ്പാറയിലെ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി കനത്ത മഴ. മണ്ണിനകത്ത് അകപ്പെട്ടുപോയവര്‍ക്കുവേണ്ടിയുള്ള തെരച്ചിൽ തൽക്കാലം നിര്‍ത്തിവക്കാതെ പറ്റില്ലന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.

ശക്തമായ മഴയിൽ ഏതു നിമിഷവും മണ്ണിടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ് കവളപ്പാറയിലെ ഉരുൾപ്പൊട്ടൽ പ്രദേശം ഇപ്പോഴുള്ളത്. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചുള്ള തിരച്ചിൽ നിര്‍ത്തി രക്ഷാപ്രവര്‍ത്തകരെ എല്ലാം പ്രദേശത്തുനിന്ന് ഒഴിപ്പിച്ചിരിക്കുകയാണ്.

മഴയെ അവഗണിച്ചും എട്ടുമണിക്ക് തിരച്ചിൽ തുടങ്ങി ഒരു മൃതദേഹവും കണ്ടെത്തിയിരുന്നു. അതിനുശേഷവും നിര്‍ത്താതെ മഴപെയ്യുന്ന സാഹചര്യത്തിലാണ് രക്ഷാപ്രവര്‍ത്തനം തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുന്നത്. മുപ്പത്തഞ്ച് പേരെ ഇനിയും മണ്ണിനടിയിൽ നിന്ന് കണ്ടെത്താനുണ്ട്.

മണ്ണിനകത്തായവരെ കണ്ടെത്താൻ സോണാര്‍ മാപ്പിംഗ് അടക്കം സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും അതൊന്നും കവളപ്പാറയിലെ പ്രത്യേക പരിതസ്ഥിതിയിൽ പ്രായോഗികമല്ലെന്ന് കണ്ടെത്തി ഇപ്പോൾ ഉപേക്ഷിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സ്വകാര്യ ഏജൻസികളെ സമീപിക്കാനും പദ്ധതിയുണ്ട്

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close