News in Brief
മുസഫർപൂരിലെ മസ്തിഷ്ക ജ്വരബാധ; ആശങ്ക പ്രകടിപ്പിച്ച് കോടതി; പ്രതിരോധ നടപടികള്‍ വ്യക്തമാക്കി സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് നിര്‍ദേശംഉത്തർപ്രദേശിൽ ഇനി മഹാസഖ്യമില്ല; അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി മായാവതിയൂണിഫോമിന് പണമില്ലാത്തതിനാല്‍ നാലാം ക്ലാസ് വരെ പഠനം; ഷാങ്ഹായ് മേളയില്‍ റെഡ്കാര്‍പ്പറ്റ് സ്വീകരണവും സിനിമക്ക് പുരസ്കാരവും; ഇന്ദ്രന്‍സ് എന്ന അത്ഭുതനടന്‍തീർത്ഥാടന കേന്ദ്രമായ അമർനാഥിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയംകേരള വര്‍മ്മ കോളേജില്‍ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന പോസ്റ്റര്‍ ഇറക്കിയതായി ആരോപണം: വ്യാപക പ്രതിഷേധം
GulfHealthKeralaNews

‘കേരളവൈറസ്’ ഭീതി:

സൗദിയിലും പഴം പച്ചക്കറി വിലക്ക്

റിയാദ്: നിപ വൈറസ് ബാധ കണക്കിലെടുത്ത് കേരളത്തില്‍ നിന്നുള്ള പഴവര്‍ഗ്ഗങ്ങള്‍ക്കും പച്ചക്കറികള്‍ക്കും സൗദ്യ അറേബ്യ കൂടി വിലക്കേര്‍പ്പെടുത്തിയത് വിശുദ്ധ റമദാന്‍ കാലത്ത് സംസ്ഥാനത്തെ കയറ്റുമതിക്കാര്‍ക്ക് വന്‍ തിരിച്ചടിയായി. സൗദി പരിസ്ഥിതി മന്ത്രാലയം ശനിയാഴ്ച്ചയാണ് ഈ ഉത്തരവിട്ടത്. ഇതുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്കിയതായി സൗദി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച്ച യു.എ.ഇയും ബഹ്റൈനും സമാനമായ രീതിയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

കേരളത്തില്‍ മാരകമായ നിപ വൈറസ് ബാധയില്‍ പതിനേഴ് പേര്‍ മരിച്ചതാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഇത്തരത്തില്‍ മുന്‍കരുതലെടുക്കാന്‍ കാരണം. താല്‍ക്കാലികമായാണ് കേരളത്തില്‍ നിന്നുള്ള പഴങ്ങളുടെയും പച്ചക്കറികളുടെയും ഇറക്കുമതി വിലക്കിയിരിക്കുന്നതെങ്കിലും അത് റമദാന്‍ കാലത്തായി എന്നതാണ് ഈ രംഗത്തെ കച്ചവടക്കാരെ ഏറ്റവും അലട്ടുന്നത്.

കേരളത്തിലെ ആരോഗ്യരംഗത്തെക്കുറിച്ച് നിരീക്ഷിക്കുകയാണെന്നും വൈറസ് തങ്ങളുടെ രാജ്യങ്ങളിലേയ്ക്ക് വ്യാപിക്കാതിരിക്കാന്‍ അധികൃതരുമായി ആശയവിനിമയം നടത്തിവരികയാണെന്നും ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു.

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close