CrimeKeralaLatestNewsNews in Brief

കെവിന്‍ വധക്കേസ്; സസ്‌പെന്‍ഷനിലായ എസ്‌ഐയെ തിരിച്ചെടുത്തു

By web desk

കെവിന്‍ വധക്കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന എസ്‌ഐയെ തിരിച്ചെടുത്തു. എസ്‌ഐ ഷിബുവിനെയാണ് തിരിച്ചെടുത്തത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഇയാളെ നേരത്തെ സര്‍വ്വീസിലെടുക്കാന്‍ ഐജി ഉത്തരവിട്ടിരുന്നെങ്കിലും മുഖ്യമന്ത്രി ഉത്തരവ് മരവിപ്പിച്ചിരുന്നു.

കെവിന്‍ ദുരഭിമാന കൊലക്കേസില്‍ ഷിബുവിനെതിരെ കോടതിവിധിയില്‍ പരാമര്‍ശങ്ങളില്ലെന്നാണ് പുതിയ വാദം. ഇത് ചൂണ്ടിക്കാട്ടി ഷിബു സമര്‍പ്പിച്ച അപേക്ഷയിലാണ് ഇയാളെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. അതേസമയം ഷിബുവിനെ ക്രമസമാധാന ചുമതലയില്‍ നിയമിക്കരുതെന്ന പ്രത്യേക നിബന്ധനയും ഡിജിപിയുടെ ഉത്തരവിലുണ്ട്.

കോട്ടയം സ്വദേശി കെവിന്‍ ജോസഫിനെ കാണാനില്ലെന്ന് കാട്ടി അച്ഛന്‍ രാജന്‍ ജോസഫും ഭാര്യ നീനുവും നല്‍കിയ പരാതികളില്‍ ആദ്യ ദിവസം ഗാന്ധിനഗര്‍ എസ്‌ഐ ആയിരുന്ന ഷിബു അന്വേഷണം നടത്തിയിരുന്നില്ല. പരാതി നല്‍കാനെത്തിയ നീനുവിനോട് വിഐപി ഡ്യൂട്ടിയുണ്ടെന്ന് പറഞ്ഞ് എസ്‌ഐ കയര്‍ത്തെന്നും പരാതി ഉയര്‍ന്നിരുന്നു. കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നടന്ന വകുപ്പുതല അന്വേഷണത്തില്‍ വീഴ്ച്ച സ്ഥിരീകരിച്ചതോടെയാണ് എസ്‌ഐക്കെതിരെ നടപടി സ്വീകരിച്ചത്.

കെവിനെ തട്ടിക്കൊണ്ടു പോയെന്ന വിവരം അറിഞ്ഞിട്ടും, പ്രതികളെ കുറിച്ച് വിവരം നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതിരുന്നത് ഗുരുതര അനാസ്ഥയാണെന്നാണ് കണ്ടെത്തിയിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close