CrimeKeralaLatestNewsNews in Brief

ചാക്കോജോണിനെ വെറുതെ വിട്ട നടപടി നിരാശാജനകം; കെവിന്‍റെ അച്ഛൻ

By Web Desk

കെവിൻ കൊലക്കേസിൽ കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛൻ ചാക്കോജോണിനെ വെറുതെ വിട്ട നടപടി അംഗീകരിക്കാനാകില്ലെന്ന് കെവിന്‍റെ അച്ഛൻ ജോസഫ്. വിധി നിരാശാജനകമാണ്.

കെവിനെ ലക്ഷ്യമിട്ടവരിൽ ചാക്കോയുമുണ്ടെന്നും ചാക്കോയ്ക്ക് എല്ലാമറിയാമായിരുന്നെന്നും ജോസഫ് പറഞ്ഞു. കേസിലെ വിധിക്കെതിരെ ഹൈക്കോടതിയിൽ പോകുമെന്നും, നിയമപോരാട്ടം തുടരുമെന്നും പറഞ്ഞ ജോസഫ് ശിക്ഷാ വിധി വന്ന ശേഷം കൂടുതൽ പ്രതികരിക്കുമെന്ന് വ്യക്തമാക്കി.

അഞ്ചാം പ്രതിയായ ചാക്കോ ജോണിന് പുറമേ, പത്താം പ്രതി അപ്പുണ്ണി വിഷ്ണു, പതിമൂന്നാം പ്രതി ഷിനു ഷാജഹാൻ, പതിനാലാം പ്രതി റെമീസ് ഷെരീഫ് എന്നിവരെയാണ് കേസിൽ വെറുതെ വിട്ടിരിക്കുന്നത്. സുഹൃത്തായ അനീഷ് ഒപ്പമുണ്ടായിരുന്നപ്പോഴാണ് കെവിനെ പ്രതികൾ തട്ടിക്കൊണ്ടുപോകുന്നത്.

അനീഷിനെ മർദ്ദിച്ചവശനാക്കി പ്രതികൾ കവലയിലുപേക്ഷിച്ചു. തിരിച്ചറിയൽ പരേഡിൽ അനീഷ് തിരിച്ചറിയാത്ത പ്രതികളെയാണ് ഇപ്പോൾ വെറുതെ വിട്ടിരിക്കുന്നത്.

കെവിനെ കൊലപ്പെടുത്തുന്നതിന് മുമ്പ്, നീനുവും കെവിനും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ പോവുകയാണെന്നുമുള്ള വിവരം നീനുവിന്‍റെ സഹോദരൻ ഷാനു ചാക്കോ അറിയുന്നത് വിദേശത്തിരുന്നാണ്.

തിരികെ വരികയാണെന്നും പ്രശ്നത്തിലിടപെടുമെന്നും ഷാനു അച്ഛന് വാട്‍സാപ്പിൽ സന്ദേശമയച്ചു. ‘കുവൈറ്റ് പപ്പ’ എന്ന നമ്പറിലാണ് ഷാനു അച്ഛന് സന്ദേശമയച്ചത്. താൻ വരികയാണെന്നും കെവിനെ കൊല്ലുമെന്നും ആ സന്ദേശത്തിൽ ഷാനു പറയുന്നുണ്ട്.

എന്നാൽ പ്രതിഭാഗത്തിന്‍റെ പ്രധാനവാദം ഷാനുവിന്‍റെ ഫോണിൽ നിന്ന് കുവൈറ്റ് പപ്പ എന്ന പേരിൽ സേവ് ചെയ്തിരിക്കുന്നത് അച്ഛന്‍റെ നമ്പറാണെന്ന് എങ്ങനെ ഉറപ്പിക്കാനാകും? ആ നമ്പറാണെങ്കിൽത്തന്നെ ആ സമയത്ത് ഷാനു സംസാരിച്ചത് അച്ഛനോടാണെന്ന് എങ്ങനെ തെളിയിക്കാനാകും? അച്ഛന് ഈ വിവരം നേരത്തേ അറിയാമായിരുന്നുവെന്ന് എങ്ങനെ അറിയാനാകും? – ഈ ചോദ്യങ്ങൾക്കൊന്നും സംശയരഹിതമായി മറുപടി നൽകാൻ പ്രോസിക്യൂഷന് സാധിക്കാത്തത് കൊണ്ടാണ് ചാക്കോ ജോണിനെ കോടതി വെറുതെ വിട്ടത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close