EntertainmentKeralaLatest

ഇടിമുറിയിലെ കല്യാണം വിളി; സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി ‘സേവ് ദ ഡേറ്റ്’

നാടോടുമ്പോള്‍ നടുവേ ഓടണമെന്നാണല്ലോ പഴമൊഴി, അതുകൊണ്ടുതന്നെ ഇന്ന് എന്തിലും ഏതിലും വ്യത്യസ്തത കണ്ടെത്തുന്നവരാണ് ‘ന്യൂജനറേഷന്‍’ എന്നറിയപ്പെടുന്ന നമ്മുടെ യുവജനത. ഇത്തരത്തില്‍ ‘വെറൈറ്റി’കള്‍ വ്യാപകമായി കടന്നുകൂടിയ ഒരു മേഖലയാണ് ന്യൂജനറേഷന്‍ വിവാഹ ചടങ്ങുകള്‍.

ഇന്ന് ഒരു വിവാഹം നിശ്ചയിച്ചാല്‍ തീയതി മറ്റുള്ളവരിലേക്ക് എത്തിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചെയ്യുന്നത് സോഷ്യല്‍ മീഡിയയാണ്. ആദ്യമൊക്കെ വിവാഹ ചടങ്ങുകള്‍ ഒപ്പിയെടുക്കാന്‍വേണ്ടി മാത്രമായിരുന്നു ക്യാമറ ചിത്രീകരണമെങ്കില്‍ ഇന്ന് വിവാഹം ക്ഷണിക്കാന്‍ വരെ പല തരത്തിലുള്ള വീഡിയോകളാണ് നവമാധ്യമങ്ങളില്‍ നിറയുന്നത്. ആളുകളിലേക്ക് കൂടുതല്‍ എത്തിപ്പെടാനും ശ്രദ്ധിക്കപ്പെടാനുമായി ഇത്തരം വീഡിയോകളില്‍ എന്നും വ്യത്യസ്തത കണ്ടെത്തുന്നവരാണ് ഇന്നത്തെ യുവ സമൂഹം.

ഇത്തരത്തില്‍ അടുത്തിടെ ഇറങ്ങിയ ഒരു ‘സേവ് ദ ഡേറ്റ് വീഡിയോ’ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്. തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിലെ ഒരു യുവാവിന്‍റെ വിവാഹ ക്ഷണത്തിനായി കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് തയ്യാറാക്കിയ വീഡിയോ ആണ് സാമൂഹ്യമാധ്യമലോകത്ത് വൈറലായിക്കൊണ്ടിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് കുറച്ച് ദിവസമേ ആയുള്ളൂവെങ്കിലും ഇതിനോടകം പതിനായിരക്കണക്കിന് ആളുകളാണ് വീഡിയോ കാണുകയും ഷെയര്‍ ചെയ്യുകയും ചെയ്തത്.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:

ഒരു ചെറു സിനിമയെന്നോണം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതും പിടിച്ചിരുത്തുന്നതുമായ വ്യത്യസ്ത ആഖ്യാനശൈലിയാണ് ഈ ദൃശ്യാവിഷ്‌കാരത്തെ വേറിട്ടതാക്കുന്നത്. യുവാക്കള്‍ക്കിടയില്‍ തരംഗമായി മാറിയ കെജിഎഫ്. എന്ന സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് തങ്ങളുടെ പ്രിയ സുഹൃത്ത് ഷിനോസിന്റെ വിവാഹത്തിനായുള്ള ‘സേവ് ദ ഡേറ്റ് വീഡിയോ’ ഇവര്‍ തയ്യാറാക്കിയത്.

ആഗസ്റ്റ് 21നാണ് വിവാഹം നിശ്ചിയിച്ചിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട്  സെപ്തംബര്‍ 2ലേക്ക് മാറ്റിവെക്കുകയായിരുന്നു. അതുകൊണ്ടുതന്നെ മേക്കിംഗ് വീഡിയോയില്‍ പരമാവധി വ്യത്യസ്തത പുലര്‍ത്തുവാനും വീഡിയോ കാണുന്നവരുടെ മനസ്സിലേക്ക്, മാറ്റിയ തീയതി ആഴത്തില്‍ പതിപ്പിക്കാനും ഇവര്‍ തീരുമാനിച്ചു. ഈ തീരുമാനമാണ് വളരെ പെട്ടന്ന് വന്‍ വിജയത്തിലേക്ക് എത്തിയതും തരംഗമായതും.

സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന പശ്ചാത്തലമാണ് സേവ് ദ ഡേറ്റ് വീഡിയോയ്ക്ക്. ഒരു ക്രൈം ത്രില്ലര്‍ പശ്ചാത്തലത്തില്‍, ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന രംഗങ്ങളും സംഭാഷണങ്ങളും സംഗീതവും കേള്‍ക്കുമ്പോള്‍ കൊല്ലാനുള്ള തിയതിയാണോ പറയുന്നത് എന്നു സംശയിച്ചു പോകും. എന്നാല്‍ ഡേറ്റ് മാറ്റിയെന്നും സെപ്റ്റംബര്‍ 2 എന്നും പറയുമ്പോള്‍ ആകാംക്ഷ ചിരിയിലേക്ക് വഴി മാറും.”എന്തായാലും ഇനിയൊരു മാറ്റമില്ല ഷിനോസിന്റെ കല്യാണം സെപ്റ്റംബര്‍ 2 ന്” എന്ന് ഉറപ്പിച്ചാണ് വിഡിയോ അവസാനിക്കുന്നത്. പ്രൈം ലൈന്‍സ് ഫോട്ടോഗ്രഫിക്കു വേണ്ടി ആനന്ദ് ആലന്തറയാണ് ഈ ‘സേവ് ദ് ഡേറ്റ്’ വീഡിയോ ഒരുക്കിയത്. മികച്ച അഭിപ്രായമാണ് വ്യത്യസ്തമായ ഈ വീഡിയോയ്ക്ക് ചുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Like
Like Love Haha Wow Sad Angry
5
Tags
Show More

Related Articles

Close
Close