KeralaLatestNewsNews in Brief

മാധ്യമ പ്രവർത്തകന്റെ മരണം; ന്യായീകരണവുമായി ശ്രീറാം വെങ്കിട്ടരാമൻ

By Web Desk

മാധ്യമപ്രവർത്തകൻ കെ എം ബഷീർ കാറിടിച്ച് മരിച്ച കേസിൽ ന്യായീകരണവുമായി ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ്‌.

അപകടസമയത്ത് കാർ ഓടിച്ചത് താനല്ലന്നും മദ്യപിച്ചിരുന്നില്ലെന്നുമാണ് സർക്കാരിന് നൽകിയ വിശദീകരണത്തിൽ ശ്രീറാം പറയുന്നത്. കെ എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ശ്രീറാമിനെ സർവ്വീസിൽനിന്ന് അന്വേഷണവിധേയമായി സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു.

സസ്പെൻഷന്റെ ഭാഗമായി ചീഫ് സെക്രട്ടറി ടോം ജോസ്, ശ്രീറാമിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിനുള്ള മറുപടിയിലാണ് ശ്രീറാം തന്റെ ഭാഗം ന്യായീകരിക്കുന്നത്.സർക്കാർ ശ്രീറാമിന്റെ സസ്പെൻഷൻ കാലാവധി അറുപതുദിവസത്തേക്കു കൂടി നീട്ടി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close