KeralaLatestNewsNews in Brief

മാധ്യമപ്രവര്‍ത്തകന്റെ മരണം; ശ്രീറാം വെങ്കിട്ടരാമനെതിരെ വകുപ്പുതല അന്വേഷണം തുടങ്ങി

By Web desk

മാധ്യമപ്രവർത്തകൻ കെഎം ബഷീർ കാറിടിച്ച് മരിച്ച സംഭവത്തിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ അന്വേഷണം തുടങ്ങി.  വകുപ്പ് തല അന്വേഷണമാണ് ആരംഭിച്ചത്. പ്രിൻസിപ്പൽ സെക്രട്ടറി സഞ്ചയ് ഗാർഗാണ് അന്വേഷണ ഉദ്യോഗസ്ഥൻ. വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായി ശ്രീറാമിനെ സസ്പെൻഡ് ചെയ്തിരുന്നു.

അന്വേഷണവുമായി ബന്ധപ്പെട്ട് കെഎം ബഷീർ ജോലി ചെയ്തിരുന്ന, സിറാജ് പത്രത്തിന്റെ മാനേജറും പരാതിക്കാരനുമായ സെയ്ഫുദ്ദീൻ ഹാജിയോട് ചൊവ്വാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച മുതൽ തെളിവെടുപ്പ് ആരംഭിക്കും. ഊർജ സെക്രട്ടറി ഡോ. ബി അശോകാണ് അന്വേഷണ സമിതിയിലെ പ്രസെന്റിങ് ഓഫീസർ.

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close