KeralaLatestNewsNews in Brief

ആത്മാഭിമാനമുണ്ടെങ്കില്‍ യുഡിഎഫ് വിടണമെന്ന് ജോസഫിനോട് കോടിയേരി

Byweb desk

ത്മാഭിമാനമുണ്ടെങ്കില്‍ പി.ജെ ജോസഫ് യുഡിഎഫ് വിടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജോസഫിനെ കൂക്കിവിളിച്ചവരെ നിയന്ത്രിക്കാന്‍ പോലും യുഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞില്ല. ജോസഫ് കോണ്‍ഗ്രസിന്റെ തടവറയിലാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോണ്‍ഗ്രസിനെ ശിഥിലമാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിയുമായി സഹകരിക്കില്ലെന്ന ജോസഫിന്റെ പ്രഖ്യാപനത്തോടെ യുഡിഎഫിന്റെ തകര്‍ച്ചയ്ക്കു തുടക്കം കുറിച്ചുകഴിഞ്ഞു. യുഡിഎഫിന്റെ സമുന്നതനായ നേതാക്കളിലൊരാളായ പിജെ ജോസഫിനെയാണ് യുഡിഎഫിന്റെ തന്നെ പരിപാടിയില്‍ കൂകിവിളിച്ചത്. അങ്ങനെ ചെയ്തവരെ നിയന്ത്രിക്കാന്‍ പോലും പ്രതിപക്ഷ നേതാവ് ചെന്നിത്തലയ്ക്കോ ഉമ്മന്‍ ചാണ്ടിക്കോ സാധിച്ചില്ല. അത്ര ശക്തമായ വികാരം പിജെ ജോസഫിനെതിരായി യുഡിഎഫ് സമ്മേളനത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഇങ്ങനെയൊരു അവസ്ഥ ഒരു യുഡിഎഫ് നേതാവിനും കേരളത്തില്‍ സംഭവിച്ചിട്ടില്ലെന്ന് കോടിയേരി പറഞ്ഞു.

ഇനിയും ഈ മുന്നണിയെന്നു പറഞ്ഞ് ഇവരെല്ലാം ഒരുമിച്ച് നടന്നാല്‍ ജനങ്ങള്‍ ഇവരെ പരിഹാസ്യരായിട്ടാണ് കാണുക. അത്മാഭിമാനമുണ്ടെങ്കില്‍ യുഡിഎഫ് വിട്ട് പരസ്യമായ നിലപാട് സ്വീകരിക്കാന്‍ ജോസഫ് തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു. യുഡിഎഫ് വിട്ടു പുറത്തുവന്നാല്‍ എല്‍ഡിഎഫ് ജോസഫിനെ സ്വീകരിക്കുമോ എന്ന ചോദ്യത്തിനു, പുറത്തുവരുന്നവരെ ഉടനെ സ്വീകരിക്കുന്ന പ്രസ്ഥാനമല്ല ഇടതുമുന്നണി എന്നായിരുന്നു കോടിയേരിയുടെ മറുപടി.

അതേസമയം യു.ഡി.എഫ് അപമാനിച്ചെന്ന പരാതി ഇല്ലെന്നും നിലവില്‍ താന്‍ പ്രചാരണത്തിലാണെന്നും ജോസഫ് പറഞ്ഞു

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close