KeralaLatestNewsNews in Brief

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യുവാവ് വെന്തുമരിച്ചു

By web desk

കൊടുങ്ങല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ വെന്തുമരിച്ചു. ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസില്‍ സര്‍വീസ് സെന്ററിന് സമീപമാണ് അപകടമുണ്ടായത്. തുരുത്തി പ്പുറം സ്വദേശി പടക്കാട്ടുമ്മല്‍ ടൈറ്റസ് ആണ് മരിച്ചത്.

ഇയാളുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നാണ് സൂചന. സംഭവത്തില്‍ ദുരൂഹതയുള്ളതായി ദൃക്സാക്ഷികള്‍ പറയുന്നു. കാറിനുള്ളില്‍ നിന്ന് പെട്രോള്‍ സൂക്ഷിച്ചിരുന്നതെന്ന് കരുതുന്ന കുപ്പി കണ്ടെത്തിയതാണ് ദുരൂഹതക്കിടയാക്കുന്നത്.

ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. ഗൗരിശങ്കര്‍ ജംഗ്ഷഷന്‍ കടന്നു വന്ന കാര്‍ തീപിടിച്ച് നിയന്ത്രണംവിട്ട് കാനയില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. ഉടന്‍ പ്രദേശത്തുള്ളവര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ടൈറ്റസ് അപ്പോഴേക്കും മരിച്ചിരുന്നു.

ടൈറ്റസ് മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. അപകടത്തില്‍ കാര്‍ ഏറെക്കുറെ പൂര്‍ണ്ണമായും കത്തിനശിച്ചു. മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം നടത്തിവരികയാണ്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close