CrimeKeralaLatestNewsNews in Brief

ഉ​ത്ര​യു​ടെ കൊ​ല​പാ​ത​കം: ഭ​ർ​ത്താ​വ് സൂ​ര​ജും സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ; കൃത്യം നടത്തിയത് സാമ്പത്തിക നേട്ടത്തിനെന്ന് പോലീസ്

By Web desk

​ഞ്ച​ൽ ഏ​റം വെ​ള്ളി​ശേ​രി​യി​ൽ ഉ​ത്ര(25) കി​ട​പ്പു​മു​റി​യി​ൽ ക​രി​മൂ​ർ​ഖ​ൻ പാ​മ്പ് ക​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് സൂ​ര​ജി​നെ​യും സു​ഹൃ​ത്തും സ​ഹാ​യി​യു​മാ​യ പാ​മ്പു​പി​ടു​ത്ത​ക്കാ​ര​ൻ സു​രേ​ഷി​നെ​യും അ​റ​സ്റ്റ് ചെ​യ്തു. ഉ​ത്ര​യെ പാ​മ്പി​നെ കൊ​ണ്ട് ക​ടി​പ്പി​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന് ഉ​ത്ര​യു​ടെ ഭ​ർ​ത്താ​വ് സൂ​ര​ജ് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഫെബ്രുവരി മാസം അവസാനം സുരേഷ് മുഖാന്തരം സൂരജ് ഒരു അണലിയെ കൈക്കലാക്കിയിരുന്നു. ആ പാമ്പിനെ ഉപയോഗപ്പെടുത്തി സൂരജിന്റെ അടൂരിലെ വീട്ടിൽ വെച്ച് ഉത്രയെ കൊലപ്പെടുത്താൻ ശ്രമിച്ചു. അന്ന് പാമ്പു കടിയേറ്റതിനെ തുടർന്ന് ഉത്ര ദീർഘകാലം ചികിത്സയിലായിരുന്നു. ഏപ്രിൽ 22നാണ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയി അഞ്ചലിലെ വീട്ടിലേക്ക് ഉത്ര പോകുന്നത്.

അണലിയെ ഉപയോഗിച്ചുള്ള ആദ്യ ശ്രമം പരാജയപ്പെട്ടെന്ന് മനസ്സിലാക്കിയ സൂരജ്, ഉത്ര വീട്ടിലെത്തിയ രണ്ടാംദിവസം(മാർച്ച് 24ന്) സുരേഷുമായി ബന്ധപ്പെട്ട് മൂർഖൻ പാമ്പിനെ വാങ്ങി. 10,000 രൂ​പ​യ്ക്കാ​ണ് സൂ​ര​ജ് പാ​മ്പി​നെ വാ​ങ്ങി​യ​ത്. പിന്നീട് അവസരത്തിനായി കാത്തിരുന്നു. കട്ടിലിന്റെ അടിയിൽ ബാഗിനുള്ളിൽ ഒരു ഡബ്ബയിലാക്കിയാണ് മൂർഖനെ സൂക്ഷിച്ചിരുന്നത്.

മേയ് ആറിന് രാത്രി പാമ്പിനെ പുറത്തെടുത്ത് ഉത്രയുടെ ദേഹത്തേക്ക് ഇടുകയായിരുന്നു. പാമ്പ് രണ്ടുതവണ ഉത്രയെ കൊത്തുന്നത് സൂരജ് കട്ടിലിൽ ഇരുന്ന് കണ്ടു. പാമ്പിനെ തിരിച്ച് ഡബ്ബയിലാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിറ്റേദിവസം രാവിലെ അമ്മയെത്തി ഉത്രയെ വിളിച്ചേൽപിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഉത്രയുടെ അമ്മയും സഹോദരനും സൂരജും ചേർന്ന് അഞ്ചൽ മിഷൻ ആശുപത്രിയിൽ എത്തിച്ചു. അവിടെ വെച്ചാണ് മരണം സ്ഥിരീകരിച്ചത്. തുടർന്ന് വീട്ടിൽ നടത്തിയ അന്വേഷണത്തിൽ അലമാരയുടെ അടിയിൽനിന്ന് പാമ്പിനെ കണ്ടെത്തുകയും തല്ലിക്കൊല്ലുകയും ചെയ്തു.

സൂ​ര​ജി​നെ​യും സു​രേ​ഷി​നെ​യും മ​റ്റ് ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളെ​യും പോ​ലീ​സ് നേ​ര​ത്തേ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കൊല്ലം റൂറൽ എസ്.പി. ഹരിശങ്കർ അറിയിച്ചു. ഉത്രയുമായുള്ള കുടുംബജീവിതത്തിൽ സൂരജ് സംതൃപ്തനായിരുന്നില്ല. സാമ്പത്തിക കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നും 98 പവനോളം സ്വർണം ഉത്രയിൽനിന്ന് സ്ത്രീധനമായി വാങ്ങിയിരുന്നു. പണം ആവശ്യത്തിന് ലഭിച്ചശേഷം ഉത്രയെ ഒഴിവാക്കി കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതത്തിലേക്ക് പോകാനുള്ള ആഗ്രഹമാണ് സൂരജിനെ കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നും എസ്.പി. ഹരിശങ്കർ വ്യക്തമാക്കി. അ​ഞ്ചു​മാ​സ​ത്തി​ന്‍റെ ത​യാ​റെ​ടു​പ്പി​ന് ശേ​ഷ​മാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

യു​വ​തി​ക്ക് തു​ട​ര്‍​ച്ച​യാ​യി ര​ണ്ടു ത​വ​ണ പാ​മ്പ് ക​ടി​യേ​റ്റ​തി​ന് പി​ന്നി​ല്‍ ഭ​ര്‍​ത്താ​വാ​ണെ​ന്ന് ആ​രോ​പി​ച്ച് ര​ക്ഷി​താ​ക്ക​ള്‍ കൊ​ല്ലം റൂ​റ​ല്‍ എ​സ്പി​ക്ക് പ​രാ​തി ന​ൽ‌​കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു റൂ​റ​ല്‍ എ​സ്പി അ​ന്വേ​ഷി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ എ​സ്പി ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. മൂ​ർ​ഖ​ൻ പാ​മ്പിനെ കൈ​വ​ശം വ​ച്ച​തി​ന് പ്ര​തി​ക​ൾ​ക്കെ​തി​രേ വ​നം​വ​കു​പ്പും കേ​സെ​ടു​ത്തു.

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close