CrimeKeralaLatestNewsNews in Brief

കൂടത്തായിയിലെ കൊലപാതകം; പൊന്നമറ്റം വീട് പൂട്ടി സീല്‍ ചെയ്ത് പൊലീസ്

By Web Desk

കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബ വീടായ പൊന്നമറ്റം വീട് പൂട്ടി സീല്‍ ചെയ്ത് പൊലീസ്.

ഇന്ന് രാവിലെയാണ് കോടഞ്ചേരി പൊലീസ് സ്ഥലത്തെത്തി വീട് പൂട്ടി സീല്‍ ചെയ്തത്. ഇന്നലെ രാത്രി മരിച്ച റോയിയുടെ സഹോദരി ഉള്‍പ്പടെ ചിലര്‍ ഈ വീട്ടിലുണ്ടായിരുന്നു. ഇന്ന് രാവിലെ ഇവര്‍ വീട്ടില്‍ നിന്ന് മാറി. കേസിലെ പ്രതിയായ ജോളി പൊലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീട് പൂട്ടിയത്. വീട്ടില്‍ അവശേഷിക്കുന്ന തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാനാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു.

കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ഏഴോളം പേര്‍ക്ക് നോട്ടീസ് അയക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഒസ്യത്ത് വ്യാജ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ടാകും മൂന്ന് പേരെ വിളിച്ച് വരുത്തുക. ജോളിയുടെ ഫോണ്‍ പരിശോധിച്ചതിന് ശേഷം ചില ആളുകള്‍ പൊലീസ് നിരീക്ഷണത്തിലാണ്. 212 പേരെയാണ് കേസില്‍ ഇതുവരെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.

ചോദ്യം ചെയ്ത് വിട്ടയച്ച ചിലരെ വീണ്ടും വിളിപ്പിക്കാനും സാധ്യതയുണ്ട്.
ജോളിയുമായി തുടര്‍ച്ചയായി ഫോണിലൂടെ ബന്ധപ്പെട്ടുക്കൊണ്ടിരിക്കുന്നവരെ ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയേക്കും.

മരിച്ചവരുടെ ഭൗതിക അവശിഷ്ടങ്ങള്‍ എത്രയും പെട്ടെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് കണ്ണൂരിലെ ഫോറന്‍സിക് ലാബ് ഡയറക്ടര്‍ക്ക് റൂറല്‍ എസ്.പി കത്തയച്ചു. ഫലം ലഭിക്കാന്‍ രണ്ടാഴ്ചയോളം സമയമെടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close