CrimeKeralaLatestNewsNews in Brief

കൂടത്തായി കൊലപാതകം; ജോളി രണ്ടു പെണ്‍കുട്ടികളെ കൂടി വധിക്കാൻ ശ്രമിച്ചുവെന്ന് പോലീസ്

By Web Desk

കൂടത്തായി കൊലപാതകക്കേസിലെ പ്രതി ജോളി രണ്ടു പെണ്‍കുട്ടികളെ കൂടി വധിക്കാൻ ശ്രമിച്ചതായി കണ്ടെത്തിയതായി പോലീസ്. ആദ്യ ഭര്‍ത്താവായ റോയി തോമസിന്റെ വിദേശത്തുള്ള ബന്ധു മാര്‍ട്ടിന്‍റെ മകളെയും വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ സഹായിച്ച തഹസില്‍ദാര്‍ ജയശ്രീയുടെ മകളെയുമാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പോലീസിന്‍റെ ആരോപണം. .

ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തിയാണ് കൊല്ലാന്‍ ശ്രമിച്ചച്ചതെന്നും ഇതു സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചതായും എസ് പി കെ.ജി സൈമണ്‍ അറിയിച്ചു. കൂടുതല്‍ കാര്യങ്ങള്‍ വെളുപ്പെടുത്തിയിട്ടില്ല.

ജോളി ആത്മഹത്യാ പ്രവണത കാണിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ജോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ബെഹ്‌റ വ്യക്തമാക്കി.

കേസില്‍ ഇതുവരെ മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജോളിക്കു പുറമെ ജ്വല്ലറി ജീവനക്കാരനും റോയിയുടെ മാതൃസഹോദരപുത്രനുമായ മഞ്ചാടിയില്‍ എം എസ് മാത്യു, സ്വര്‍ണപ്പണിക്കാരന്‍ പ്രജുകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close