KeralaLatestNewsNews in Brief

കൂടത്തായി; കൊല്ലപ്പെട്ടവരുടെ മൃതദേഹപരിശോധനയിൽ സയനൈഡിന്റെ അംശം കണ്ടെത്തിയില്ലെന്ന് പോലീസ്

By Web desk

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പര​യി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ളി​ൽ സ​യ​നൈ​ഡി​ന്‍റെ അം​ശം ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് പോ​ലീ​സ്. പു​ന​ർ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് പോ​ലീ​സി​ന്‍റെ പ​രാ​മ​ർ​ശം.

കേ​സി​ലെ മൂ​ന്നാം പ്ര​തി സ്വ​ർ​ണ​ക്ക​ട​ക്കാ​ര​ൻ പ്ര​ജി​കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​വെ​യാ​ണു പോ​ലീ​സ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. മൃതദേഹം സംസ്കരിച്ച് വർഷങ്ങൾ കഴി‍ഞ്ഞതിനാൽ സയനൈഡിന്‍റെ അംശം കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. അതേസമയം കൊ​ല്ല​പ്പെ​ട്ട റോ​യ് മാ​ത്യു​വി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ൽ ആ​ദ്യ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ തന്നെ സ​യ​നൈ​ഡി​ന്‍റെ അം​ശം ക​ണ്ടെ​ത്തി​യിട്ടുണ്ടെന്നും അന്വേഷണ സംഘം ചൂ​ണ്ടി​ക്കാ​ട്ടി.

ജോ​ളി​യു​ടെ വീ​ട്ടി​ൽ നി​ന്ന് സ​യ​നൈ​ഡ് ക​ണ്ടെ​ത്തി​യെ​ന്നും പ്ര​തി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ തെ​ളി​വു​ണ്ടെ​ന്നും പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു. പ്രജി കുമാറിന് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു.

അതേസമയം, ടോം തോമസ് കൊലപാതകക്കേസിൽ ജോളിയുടെ പൊലീസ് കസ്റ്റഡി കാലാവധി രണ്ട് ദിവസം കൂടി നീട്ടി. കസ്റ്റഡി കാലാവധി അഞ്ച് ദിവസം നീട്ടി നൽകണമെന്നായിരുന്നു കേസന്വേഷിക്കുന്ന കുറ്റ്യാടി സി ഐ താമരശേരി കോടതിയിൽ ആവശ്യപ്പെട്ടത്. ഇത് അനുവദിച്ചില്ലെങ്കിൽ അന്നമ്മ കൊലപാതകക്കേസിൽ ജോളിയെ അറസ്റ്റ് ചെയ്യാനുള്ള അനുമതി തേടാനായിരുന്നു പൊലീസിന്‍റെ നീക്കം.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close