CrimeKeralaLatestNewsNews in Brief

കുറ്റംചെയ്തവര്‍ ശിക്ഷിക്കപ്പെടണം; ജോളിയുടെ മകന്‍

By Web Desk

കൂടത്തായിയിലെ ഒരു കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ സംഭവത്തിൽ മരിച്ച റോയിയുടെ സഹോദരി റെഞ്ചി തോമസും കേസിൽ അറസ്റ്റിലായ ജോളിയുടെ മകൻ റോമോ റോയിയും പ്രതികരണവുമായി മാധ്യമങ്ങൾക്ക് മുന്നിൽ.

കുടുംബത്തിൽ നടന്ന മരണങ്ങളിൽ സംശയം തോന്നിയിരുന്നുവെന്ന് റെഞ്ചി പറഞ്ഞു. സത്യം തെളിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരായ കെ.ജി സൈമൺ, പി.ആർ ഹരിദാസ് എന്നിവർക്ക് നന്ദി പറയുന്നുവെന്നും അവർ പ്രതികരിച്ചു.

കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടട്ടെയെന്ന് അറസ്റ്റിലായ ജോളിയുടെ മകൻ റോമോ പറഞ്ഞു. എല്ലാ കാര്യങ്ങളും ക്രൈംബ്രാഞ്ച് തെളിയിക്കട്ടെ. കൃത്യമായ ഉത്തരം അന്വേഷണത്തിലൂടെ ലഭിക്കും. ‘എനിക്ക് തളർന്നിരിക്കാനാകില്ല, അനുജനുണ്ട്, അവൻ തളർന്നുപോകും’. അതിനാൽ പ്രതിസന്ധികളെ അതിജീവിക്കേണ്ടതുണ്ടെന്നും റോമോ പറഞ്ഞു.

മരിച്ച റോയിയുടെ സഹോദരി റെഞ്ചി മരണങ്ങളെല്ലാം സ്വാഭാവികമാണെന്ന് ആരും കരുതേണ്ടെന്ന് പറഞ്ഞു. പോസ്റ്റുമോർട്ടം നടത്തുന്നതും മൃതദേഹം കീറിമുറിക്കുന്നതുമെല്ലാം പലർക്കും ബുദ്ധിമുട്ടാണ്.

അച്ഛന്റെയും അമ്മയുടെയും മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് സംശയിച്ചിരുന്നു. അതുസംബന്ധിച്ച സത്യം തെളിഞ്ഞു. ശാസ്ത്രീയ പരിശോധനാഫലം അടക്കമുള്ളവ തങ്ങൾക്ക് പ്രശ്നമല്ല

പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ ഒരു പോയിന്റാണ് സംശയം ജനിപ്പിച്ചത്. പിന്നോട്ട് ചിന്തിപ്പിച്ചത് അതാണ്. താങ്ങാനാവാത്ത സത്യങ്ങളാണ് അതിന് ശേഷം തെളിഞ്ഞത്. മാതാപിതാക്കളുടെ മരണം കൊലപാതകമാണെന്ന് ആദ്യമൊന്നും കരുതിയില്ല.

ഒരുപാടു കാര്യങ്ങൾ തെറ്റായി പ്രചരിപ്പിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. സ്വത്തിനുവേണ്ടിയുള്ള നീക്കങ്ങളില്ല. പിതാവിന്റെ സ്വത്ത് മക്കൾക്കുള്ളതാണെന്നും റെഞ്ചി പറഞ്ഞു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close