KeralaLatestNewsNews in Brief

കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട്: ജോയ്‌സ് ജോര്‍ജ്ജിന് തിരിച്ചടി, പട്ടയവും തണ്ടപ്പേരും റദ്ദാക്കി

By web desk

കൊട്ടാക്കമ്പൂര്‍ ഭൂമി ഇടപാടില്‍ മുന്‍ എം.പി.ജോയ്‌സ് ജോര്‍ജിന് തിരിച്ചടി. ജോയ്‌സ് ജോര്‍ജിന്റെയും ബന്ധുക്കളുടെയും പട്ടയവും തണ്ടപ്പേരും റദ്ദാക്കി. ദേവികുളം സബ് കളക്ടറുടേതാണ് നടപടി.

ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള മതിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് ദേവികുളം സബ്കളക്ടര്‍ രേണു രാജ് പട്ടയങ്ങളും തണ്ടപ്പേരും റദ്ദാക്കിയത്. ബ്ലോക്ക് നമ്പര്‍ 58 ലെ 120, 121, 115, 118, 116 എന്നീ തണ്ടപ്പേരുകള്‍ ആണ് റദ്ദ് ചെയ്തത്.

2017 നവംബറില്‍ ജോയ്‌സ് ജോര്‍ജ്ജിന്റെയും ബന്ധുക്കളുടേയും പേരിലുള്ള ഭൂമിയുടെ പട്ടയവും തണ്ടപ്പേരും ദേവികുളം സബ് കളക്ടര്‍ റദ്ദാക്കിയിരുന്നു. സര്‍ക്കാരിന്റെ തരിശുഭൂമിയാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഇതിനെതിരെ ജോയ്‌സ് ജോര്‍ജ് ഇടുക്കി കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. കേസ് ഹൈക്കോടതിയിലും ഉണ്ടായിരുന്നു. അപ്പീലിനെ തുടര്‍ന്ന് വീണ്ടും വിശദമായ തെളിവെടുപ്പിന് ശേഷമാണ് ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള മതിയായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന കണ്ടെത്തലോടെ പട്ടയവും തണ്ടപ്പേരും ദേവികുളം സബ് കളക്ടര്‍ വീണ്ടും റദ്ദാക്കിയത്.

ഇടുക്കി കൊട്ടക്കമ്പൂരില്‍ ആദിവാസികളുടെ 24 ഏക്കര്‍ ഭൂമി ജോയ്‌സ് ജോര്‍ജ് എംപിയും ബന്ധുക്കളും തട്ടിയെടുത്തു എന്നാണു കേസ്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close