CrimeKeralaLatestNewsNews in Brief

താഴത്തങ്ങാടി കൊലപാതകം: മോഷണം നടത്തിയത് ആ​സാ​മി​ലെ കാ​മു​കി​യു​ടെ അ​ടു​ത്തെ​ത്താ​നെന്ന് പ്രതി ബിലാൽ

By Web desk

കോട്ടയം താ​ഴ​ത്ത​ങ്ങാ​ടി​യി​ല്‍ പാ​റ​പ്പാ​ടം ഷീ​ബാ മ​ന്‍​സി​ലി​ല്‍ ഷീ​ബ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് ആ​സാ​മി​ലു​ള്ള കാ​മു​കി​യു​ടെ അ​ടു​ത്തെ​ത്താ​നെ​ന്ന് പ്ര​തി മു​ഹ​മ്മ​ദ് ബി​ലാ​ലി​ന്‍റെ മൊ​ഴി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ആ​സാം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ കാ​ണു​വാ​നു​ള്ള പ​ണ​ത്തി​നാ​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്ന് പ്ര​തി പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി. ഓൺലൈൻ ഗെയിമുകളിലൂടെ താൻ പണം സമ്പാദിച്ചിരുന്നതായും ഇയാൾ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. ഇന്നലെ രാത്രി നടത്തിയ ചോദ്യം ചെയ്യലിലാണ് ബിലാൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ബിലാലിന് അഞ്ച് ഭാഷകൾ അറിയാമെന്നും നേരത്തെ പലതവണ അസമിൽ പോയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

വീട്ടിൽ പിതാവുമായി അത്രനല്ല ബന്ധത്തിലായിരുന്നില്ല. അതിനാൽ പണം കണ്ടെത്താൻ മറ്റുവഴിയുണ്ടായിരുന്നില്ല. ഇതുകൊണ്ടാണ് മോഷണം നടത്താൻ പദ്ധതിയിട്ടതെന്നും അത് കൊലപാതകത്തിൽ കലാശിക്കുകയാണ് ചെയ്തതെന്നും ബിലാൽ പറഞ്ഞു. ഓൺലൈൻ ഗെയിമുകൾ കളിക്കുന്നത് പതിവാണെന്നും ഇതിലൂടെ പണം ലഭിച്ചിട്ടുണ്ടെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.
മോഷ്ടിച്ച സ്വര്‍ണം വിറ്റ് പണമുണ്ടാക്കിയ ശേഷം കുറച്ച് കാലം എറണാകുളത്തെ ഹോട്ടല്‍ ജോലി ചെയ്യാമെന്നും കേസ് അന്വേഷണത്തിന്‍റെ സ്ഥിതിഗതികള്‍ മനസിലാക്കിയശേഷം, ഇതര സംസ്ഥാന തൊഴിലാളികളുമായി പോകുന്ന ഏതെങ്കിലും ട്രെയിനില്‍ കയറി ആസാമിലേക്ക് കടക്കാമെന്നുമായിരുന്നു ബിലാലിന്‍റെ കണക്കുകൂട്ടില്‍.

മൂന്ന് ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടിയ പ്രതിയുമായി പോലീസ് ഞായറാഴ്ചയും തെളിവെടുപ്പ് നടത്തും. ആലപ്പുഴയിൽ ബിലാൽ തങ്ങിയ ലോഡ്ജിലാകും ഞായറാഴ്ചത്തെ തെളിവെടുപ്പ്. കഴിഞ്ഞദിവസം ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​നു സ​മീ​പം നി​ന്നും മൂ​ന്നു മൊ​ബൈ​ൽ ഫോ​ണു​ക​ളും ദ​മ്പ തി​ക​ളു​ടെ വീ​ടി​ന്‍റെ താ​ക്കോ​ൽ​ക്കൂ​ട്ട​വും ക​ത്രി​ക​യും ക​ത്തി​യും ക​ണ്ടെ​ത്തി​യി​രു​ന്നു. ദമ്പതിമാരെ അക്രമിച്ച ശേഷം കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്നതിനിടെ തണ്ണീർമുക്കം ബണ്ടിൽനിന്ന് മുഹമ്മദ് ബിലാൽ ഇവയെല്ലാം വേമ്പനാട്ട് കായലിലേക്ക് വലിച്ചെറിയുകയായിരുന്നു.

അതേസമയം മകന് മാനസികാസ്വാസ്ത്യം ഉണ്ടെന്ന ബിലാലിന്‍റെ കുടുംബത്തിന്‍റെ വാദം തെറ്റാണെന്നും പ്രതി അതിബുദ്ധിമാനായിരുന്നുവെന്നാണ് തെളിവ് നശിപ്പിച്ച രീതികളില്‍ നിന്ന് മനസിലാകുന്നതെന്നുമാണ് പൊലീസിന്‍റെ ഭാഷ്യം.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close