CrimeKeralaLatestNewsNews in Brief

കൂടത്തായിയിലെ കൊലപാതകം; സ്ലോ പോയിസണിങ് ആണെന്ന് വ്യക്തമായതായി റൂറൽ എസ്.പി. കെജി സൈമൺ

By Web Desk

കൂടത്തായിയിലെ ആറ് പേരുടെ മരണത്തിനു പിന്നിൽ ഭക്ഷണത്തിലൂടെയുള്ള സ്ലോ പോയിസണിങ് ആണെന്ന് വ്യക്തമായതായി റൂറൽ എസ്.പി. കെജി സൈമൺ.

എല്ലാ കൊലപാതകങ്ങളും താൻ നടത്തിയതാണെന്ന് ജോളി സമ്മതിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

റോയ് തോമസിന്റെ മരണകാരണം സയനൈഡ് ഉള്ളിൽ ചെന്നതാണെന്ന് വ്യക്തമായതായും പോലീസ് പറഞ്ഞു. നിരവധി പരിശോധനകൾക്കും വിദഗ്ധരുമായുള്ള ചർച്ചകൾക്കും ശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നും അന്വേഷണ സംഘത്തന്റെ തലവൻ കെജി സൈമൺ പറഞ്ഞു.

ഭക്ഷണത്തിലൂടെയാണ് എല്ലാവരുടെയും ശരീരത്തിൽ സയനൈഡ് എത്തിയതെന്നാണ് കരുതുന്നത്. മരിച്ച എല്ലാവരും ഭക്ഷണ സമയത്തോ അതിനടുത്ത സമയത്തോ ആണ് അസുഖലക്ഷണങ്ങൾ കാണിക്കുകയോ കുഴഞ്ഞുവീണ് മരിക്കുകയോ ചെയ്തിട്ടുള്ളത്. ഇതാണ് വിഷമാണ് മരണകാരണമെന്ന സംശയം ബലപ്പെടുത്തിയത്.

ആദ്യം മരിച്ച അന്നമ്മ തോമസിനെ മുൻപ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്ന് വിവിധ പരിശോധനകൾ നടത്തുകയും ചെയ്തിരുന്നു.

എന്നാൽ എന്താണ് അസുഖ കാരണമെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇതേ ലക്ഷണങ്ങളോടെയാണ് അന്നമ്മ മരിച്ചതെന്നും അന്വേഷണോദ്യോഗസ്ഥൻ വ്യക്തമാക്കി.

റോയ് തോമസിന്റെ സഹോദരിയെയും കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നതായി ജോളി മൊഴി നൽകിയിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. കൂടുതൽ ഇരകൾ ഉണ്ടോ എന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാൻ സാധിക്കില്ല. ഇപ്പോൾ പ്രതിയെ പിടികൂടിയത് എന്തുകൊണ്ടും നന്നായി എന്നേ പറയാനാവൂ എന്നും എസ്.പി കെജി സൈമൺ പറഞ്ഞു.

സയനൈഡ് മൂലമാണോ മറ്റു മരണങ്ങൾ നടന്നതെന്ന കാര്യം സ്ഥിരീകരിക്കുന്നതിനാണ് കല്ലറ തുറന്ന് പരിശോധന നടത്തിയത്. ആറ് പേരെ കല്ലറയിൽ അടക്കിയിരുന്നെങ്കിലും കല്ലറകൾ അടുത്ത കാലത്ത് പുതുക്കിപ്പണിതിരുന്നു.

അവസാനത്തെ രണ്ട് മൃതദേഹം മാത്രമാണ് കല്ലറയിൽ ഉണ്ടായിരുന്നത്. ബാക്കി എടുത്തു മാറ്റിയിരുന്നു. അതകൊണ്ടുതന്നെ ഫോറൻസിക് പരിശോധനയിൽനിന്ന് എത്രത്തോളം തെളിവ് ലഭിക്കുമെന്ന് വ്യക്തമല്ലെന്നും എസ്പി പറഞ്ഞു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close