CrimeLatestNationalNewsNews in Brief

ഉന്നാവ് പെണ്‍കുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തിയ കേസ്: കുല്‍ദീപ് സിംഗ് സെന്‍ഗാറിന് 10 വര്‍ഷം തടവ്

By web desk

ന്നാവില്‍ ബലാത്സംഗത്തിനിരയാക്കിയ യുവതിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന്് 10 വര്‍ഷം തടവ്. ബലാത്സംഗ കേസില്‍ നേരത്തെ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച സെന്‍ഗാര്‍ നിലവില്‍ ജയിലിലാണ്. സെന്‍ഗാറിന്റെ സഹോദരന്‍ ഉള്‍പ്പെടെ കേസിലെ ആറ് പ്രതികള്‍ക്കും ഡല്‍ഹിയിലെ തീസ് ഹസാരി കോടതി പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

സെന്‍ഗറും രണ്ട് സഹോദരങ്ങളും 10 ലക്ഷം രൂപ വീതം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. രണ്ടു പോലീസുകാരും കേസില്‍ പ്രതികളാണ്. ആകെയുള്ള 11 പ്രതികളില്‍ കുല്‍ദീപ് സെന്‍ഗാറും മറ്റ് ആറ് പേരും കുറ്റവാളികളാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് 2018 ഏപ്രിലില്‍ ഒന്‍പതിന് ജുഡീഷല്‍ കസ്റ്റഡിയിലിരിക്കെയാണ് മരിച്ചത്.

2019-ലാണ് ബലാത്സംഗ കേസില്‍ സെന്‍ഗാറിന് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്. ഇതിനിടെ റായ്ബറേലിയില്‍ വെച്ച് കാറപകടത്തില്‍ യുവതിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സെന്‍ഗാര്‍ ആസൂത്രണം ചെയ്ത് നടത്തിയ അപകടമാണെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close