LatestNewsNews in BriefWorld

കുവൈറ്റ് എയർവെയ്‌സ് ഓഗസ്റ്റ് 1 മുതൽ അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കുന്നു; ഇന്ത്യയിലേക്കുള്ള സര്‍വീസില്‍ അവ്യക്തത

By Web desk

ഗസ്റ്റ് 1 മുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി കുവൈറ്റ് എയർവെയ്‌സ് വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെട്ട ഏതാനം മേഖലകളിലേക്കാണ് ആദ്യ ഘട്ടത്തിൽ സർവീസുകൾ ഉണ്ടായിരിക്കുക.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഫെബ്രുവരി മുതൽ തന്നെ കുവൈറ്റ് എയർവെയ്‌സ് തങ്ങളുടെ പ്രവർത്തനങ്ങൾ പടിപടിയായി നിർത്തലാക്കിയിരുന്നു. രാജ്യത്തെ വ്യോമയാന മേഖലയിൽ, അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഓഗസ്റ്റ് 1 മുതൽ നിയന്ത്രണങ്ങളോടെ അനുമതി നൽകാൻ കുവൈറ്റ് തീരുമാനിച്ചതായി ജൂൺ 30-നു അറിയിച്ചിരുന്നു.
ഈ തീരുമാനത്തെത്തുടർന്നാണ് ഇപ്പോൾ കുവൈറ്റ് എയർവെയ്‌സ് സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഓഗസ്റ്റ് 1 മുതൽ മൂന്ന് ഘട്ടങ്ങളിലായാണ്, വ്യോമയാന മേഖലയിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള തീരുമാനം കുവൈറ്റ് നടപ്പിലാക്കുന്നത്.
ഓഗസ്റ്റ് 1 മുതല്‍ ഏഴ്  ഡെസ്റ്റിനേഷനുകളിലേക്കാണ് സര്‍വ്വീസ് തുടങ്ങുക. ഈ ലിസ്റ്റില്‍ ഇന്ത്യയില്ല. എന്നാല്‍ കുവൈറ്റ് എയര്‍വെയ്‌സ് ആദ്യം പുറത്തിറക്കിയ ലിസ്റ്റില്‍ ഇന്ത്യയുണ്ടായിരുന്നു. അമ്മാന്‍ , ബഹ്‌റൈന്‍, ബോഡ്രം, ബാകു, ബെയ്‌റൂട്ട്, കെയ്‌റോ, ചെന്നൈ, ദമാം, ഡല്‍ഹി, ദോഹ, ദുബായ്, ജനീവ, ഇസ്താംബുള്‍, കൊച്ചി, ലാഹോര്‍, ലണ്ടന്‍, മുംബൈ, മ്യൂണിക്, റിയാദ്, ട്രാബ്‌സണ്‍ എന്നിവടങ്ങളിലേക്ക് സര്‍വ്വീസ് നടത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.
എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ലിസ്റ്റില്‍ ഇന്ത്യ ഉള്‍പ്പെട്ടിട്ടില്ല. ഇതെത്തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള സര്‍വ്വീസിന്റെ കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close