EnviromentKeralaLatestLocalNews

ഉരുള്‍പൊട്ടല്‍: മരണം 8, ഒരു മൃതദേഹം കൂടി കണ്ടെടുത്തു, കണ്ടെത്താനുള്ളത്‌ 6 പേരെ

കോഴിക്കോട്‌ താമരശ്ശേരി കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഒരു കുഞ്ഞിന്റെ മൃതദേഹമാണ്‌ ഇന്ന്‌ കണ്ടെത്തിയത്‌. ഇന്നലെ കാണാതായ നസ്രത്തിന്റെ മകള്‍ റിഹ ഫാത്തിമയുടെ മൃതദേഹമാണ്‌ കണ്ടെത്തിയത്‌. റിയയ്‌ക്ക്‌ ഒരു വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ കാലവര്‍ഷക്കെടുതിയില്‍ ഇന്നലെ മാത്രം മരിച്ച കുട്ടികളുടെ എണ്ണം നാലും ആകെ മരിച്ചവരുടെ എണ്ണം എട്ടും ആയി.

ഇനി കണ്ടെത്താനുള്ളത്‌ ആറുപേരെക്കൂടിയാണ്‌. നസ്രത്തിനെയും മറ്റൊരു കുട്ടിയെയും ഇതേ കുടുംബത്തിലെ നാലുപേരെയുമാണ്‌ കണ്ടെത്താനുള്ളത്‌. ്‌ ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്‌. അതിനിടെ ഇന്നത്തെ തിരച്ചിലില്‍ ഒരു ശരീരാവശിഷ്ടം കണ്ടെത്തി. അത്‌ ഇന്നലെ മരിച്ച ജാഫറിന്റേതാണെന്നാണ്‌ നിഗമനം. ഇന്നലെ മൃതദേഹം പുറത്തെടുക്കുമ്പോള്‍ ജാഫറിന്റെ ശരീരത്തില്‍ കാലുകള്‍ ഇല്ലാത്ത അവസ്ഥയായിരുന്നു. കാലാവസ്ഥ മോശമായതിനാല്‍ ഇന്നലെ രാത്രി ഏഴുമണിയോടെ തിരച്ചില്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇന്ന്‌ രാവിലെയാണ്‌ തിരച്ചില്‍ പുനരാരംഭിച്ചത്‌.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close