EnviromentKeralaLatestNewsNews in Brief

നിലമ്പൂര്‍ ഭൂദാനത്ത് വന്‍ ഉരുള്‍പൊട്ടല്‍; 40 പേരെക്കുറിച്ച് വിവരമില്ല

By Web Desk

ലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പോത്തുകല്ല് ഭൂദാനം കവളപ്പാറയില്‍ ഉരുള്‍പൊട്ടി നാല്‍പ്പതോളം പേര്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. മലയിടിഞ്ഞ് ഭൂദാനം കോളനിക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. നിരവധി പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

ഒരു ഗ്രാമം മുഴുവന്‍ മണ്ണിനടിയിലാ. സ്ഥിതിയിലാണ്. വ്യാഴാഴ്ച അഞ്ച് മണിയ്ക്കാണ് ഉരുള്‍ പൊട്ടലുണ്ടായതെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ എത്തിയത് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ്. വെള്ളിയാഴ്ച പത്ത് മണിയോടെ മാത്രമാണ് നാട്ടുകാര്‍ക്ക് പോലും സംഭവ സ്ഥലത്തേക്ക് എത്താന്‍ കഴിഞ്ഞത്.

നിലവില്‍ മലപ്പുറത്തെ സന്നദ്ധ സംഘടനയായ ട്രോമാ കെയര്‍ മാത്രമാണ് രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുള്ളത്. റോഡ് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചതിനാല്‍ വ്യോമസേനയുടെ സഹായം പ്രതീക്ഷിച്ചിരിക്കുകയാണ് നാട്ടുകാര്‍.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close