CricketLatestNationalNewsNewsNews in BriefSports

ലോറിയസ് പുരസ്കാര നെറുകയിൽ സച്ചിന്‍; നേട്ടം 20 വര്‍ഷത്തെ മികച്ച കായിക നിമിഷത്തിന്

By Web desk

ലോറിയസ് ലോക കായിക പുരസ്കാരം ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക്. 2000 മു​ത​ൽ 2020വ​രെ​യു​ള്ള 20 വ​ർ​ഷ കാ​ല​ത്ത് ഏ​റ്റ​വും മി​ക​ച്ച കാ​യി​ക നി​മി​ഷ​ത്തി​നു​ള്ള അംഗീകാരത്തനാണ് ക്രിക്കറ്റ് ദൈവം അര്‍ഹനായത്. അമേരിക്കന്‍ ജിംനാസ്റ്റ് സിമോണ്‍ ബൈല്‍സ് മികച്ച വനിത താരമായപ്പോള്‍ ലയണല്‍ മെസിയും ലൂയിസ് ഹാമിള്‍ട്ടനും മികച്ച പുരുഷതാരത്തിനുള്ള പുരസ്കാരം പങ്കിട്ടു.

പതിറ്റാണ്ടുകളോളം ഇന്ത്യന്‍ ക്രിക്കറ്റിനെ ചുമലിലേറ്റിയ ഇതിഹാസത്തിന്റെ ലോകകായിക വേദിയില്‍ പതിറ്റാണ്ടുകളുടെ കായിക മുഹൂര്‍ത്തത്തിനുള്ള അംഗീകാരം. 2011ലെ ​ഐ​സി​സി ക്രി​ക്ക​റ്റ് വേ​ള്‍​ഡ് ക​പ്പ് ഫൈ​ന​ലി​ലെ വി​ജ​യ​ത്തി​നു​ശേ​ഷം സച്ചിനെ തോളിലേറ്റി സഹതാരങ്ങള്‍ വാങ്കഡെ വലംവച്ച നിമിഷമാണ് അവിസ്മരണീയ മുഹൂര്‍ത്തമായി കായിക ലോകം തിരഞ്ഞെടുത്തത്.​ ഒരു രാ​ജ്യ​ത്തി​ന്‍റെ ചു​മ​ലി​ലേ​റി എ​ന്ന ത​ല​ക്കെ​ട്ടോ​ടെ അ​വ​ത​രി​പ്പി​ച്ച ചി​ത്രം ഏ​റ്റ​വും കൂ​ടു​ത​ല്‍ വോ​ട്ടു​ക​ള്‍ നേ​ടി ഒ​ന്നാ​മ​തെ​ത്തി. പുരസ്കാരം രാജ്യത്തിന് സമര്‍പ്പിക്കുന്നുവെന്ന് സ്റ്റീവ് വോയിന്‍ നിന്ന്പുരസ്കാരം ഏറ്റുവാങ്ങികൊണ്ട് സച്ചിന്‍ പറഞ്ഞു

ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ലോറിയസ് പുരസ്കാരം നേടുന്നത്. മികച്ച പുരുഷതാരത്തിനുള്ള പുരസ്കാരം ആറാം ലോകകിരീടം നേടിയ ലൂയിസ് ഹാമിള്‍ട്ടനും ആറാം ബലന്‍ ദി ഓര്‍ നേടിയ ലയണല്‍ മെസിയും പങ്കിട്ടു. ഫോ​ര്‍​മു​ല വ​ണ്‍ ലോ​ക​ചാ​മ്പ്യ​നാ​ണ് ഹാ​മി​ല്‍​ട്ട​ണ്‍. പു​ര​സ്‌​കാ​രം സ്വ​ന്ത​മാ​ക്കു​ന്ന  ആ​ദ്യ​ത്തെ ഫു​ട്‌​ബോ​ള്‍ താ​ര​മാ​ണ് മെ​സി. അമേരിക്കന്‍ ജിംനാസ്റ്റ് സിമോണ്‍ ബൈല്‍സാണ് മികച്ച വനിത താരം.  ലോകകപ്പ് നേടിയ ദക്ഷിണാഫ്രിക്കന്‍ റഗ്ബി ടീം ടീം ഓഫ് ദി ഇയറായി. സ്പാ​നി​ഷ് ബാ​സ്ക​റ്റ് ബാ​ൾ ടീ​മി​നാ​ണ് മി​ക​ച്ച ടീ​മി​നു​ള്ള പു​ര​സ്കാ​രം.

പു​ര​സ്കാ​രം രാ​ജ്യ​ത്തി​നാ​യി സ​മ​ര്‍​പ്പി​ച്ച സ​ച്ചി​നെ ടെ​ന്നി​സ് ഇ​തി​ഹാ​സം ബോ​റി​സ് ബെ​ക്ക​ര്‍ പ്ര​ശം​സി​ച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close