News in Brief
ഉത്തർപ്രദേശിൽ ഇനി മഹാസഖ്യമില്ല; അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി മായാവതിയൂണിഫോമിന് പണമില്ലാത്തതിനാല്‍ നാലാം ക്ലാസ് വരെ പഠനം; ഷാങ്ഹായ് മേളയില്‍ റെഡ്കാര്‍പ്പറ്റ് സ്വീകരണവും സിനിമക്ക് പുരസ്കാരവും; ഇന്ദ്രന്‍സ് എന്ന അത്ഭുതനടന്‍തീർത്ഥാടന കേന്ദ്രമായ അമർനാഥിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയംകേരള വര്‍മ്മ കോളേജില്‍ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന പോസ്റ്റര്‍ ഇറക്കിയതായി ആരോപണം: വ്യാപക പ്രതിഷേധംപാഞ്ചാലിമേട്ടിലെ ഭൂമി കയ്യേറ്റത്തില്‍ പ്രതിഷേധം ശക്തമാക്കി ഹിന്ദു ഐക്യവേദി; മറ്റൊരു നിലക്കല്‍ സമരത്തിന് നിര്‍ബന്ധിതരാക്കരുതെന്ന് താക്കീത്
EntertainmentKeralaLifeLocal

അമ്മയുടെ കല്ല്യാണത്തിന് ആശംസയുമായി മകന്‍: ക്രൂരതകളില്‍ നിന്ന് അമ്മയെ രക്ഷിച്ച ഒരു മകന് ഇത് ആഹ്ളാദ ദിനം

By Web Desk

മ്മയുടെ വിവാഹ ദിവസം യുവാവായ മകന്‍ ആശംസ നേര്‍ന്നുകൊണ്ട് ഫെയ്സ്ബുക്കില്‍ പ്രസിദ്ധീകരിച്ച പോസ്റ്റിന് വ്യാപക അംഗീകാരം. അമ്മയുടെ ആദ്യ വിവാഹത്തില്‍ ജനിച്ച കൊല്ലം കൊട്ടിയത്തെ ഗോകുല്‍ ശ്രീധര്‍ എന്ന മകന്‍ അച്ഛനില്‍ നിന്ന് അമ്മ അനുഭവിച്ച പീഡനങ്ങളും മര്‍ദ്ദനങ്ങളും കണ്ട് മനംമടുത്താണ് വളര്‍ന്നത്. ഒരു ഘട്ടത്തില്‍ മര്‍ദ്ദനം സഹിക്കാനാകാതെ ആ മകന്‍ അമ്മയെയും കൂട്ടി വിടുവിട്ടിറങ്ങി. അമ്മ മകനെ വളര്‍ത്തി വലുതാക്കി. ഇപ്പോള്‍, അമ്മയ്ക്ക് ചേര്‍ന്നൊരു വരനെ കണ്ടെത്തി വിവാഹം നടത്തിക്കൊടുത്തിരിക്കുകയാണ് മകന്‍. തന്റെ അമ്മയുടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള യുവാവിന്റെ പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചർച്ചയാകുകയാണ്.

“ഇന്ന് അമ്മയുടെ വിവാഹമായിരുന്നു. സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകള്‍കൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്. അങ്ങനെ നോക്കിയാല്‍ തന്നെ ഇവിടെ ആരും ചൂളിപ്പോകില്ല’ എന്നാണ് ഗോകുല്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്. ടെക്നോസ് സംസ്ഥാന സമിതി അംഗമാണ് ഗോകുല്‍.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

അമ്മയുടെ വിവാഹമായിരുന്നു.

ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്.

സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്, അങ്ങനെ നോക്കിയാൽ തന്നെ ഇവിടെ ആരും ചൂളി പോകില്ല..

ജീവിതം മുഴുവൻ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സ്ത്രീ.ദുരന്തമായ ദാമ്പത്യത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയിൽ നിന്ന് ചോരയൊലിക്കുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്?,അന്ന് അമ്മ പറഞ്ഞത് ഓർമ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്,ഇനിയും സഹിക്കുമെന്ന്.

അന്ന് ആ വീട്ടിൽ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാൻ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്…
യൗവനം മുഴുവൻ എനിക്കായി മാറ്റിവെച്ച എന്റെ അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാൻ ഉണ്ട്….കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല, ഇങ്ങനെ ഒരു കാര്യം നടന്നത് രഹസ്യമായി വെക്കേണ്ട ആവശ്യമില്ല എന്ന് തോന്നി..

Like
Like Love Haha Wow Sad Angry
4
Tags
Show More

Related Articles

Close
Close