EntertainmentLifeNewsVideosWorld
മുറിവ് നീറി വേദനിച്ചപ്പോള്‍ ആ നായ നേരേ പോയി മരുന്നുകടയിലേയ്ക്ക്: പിന്നെ സംഭവിച്ചത് സ്നേഹത്തിന്റെ മഹാദ്ഭുതം
By Web Desk

മുറിവേറ്റൊരു തെരുവുനായ വേദന സഹിക്കാനാകാതെ നടക്കുമ്പോള്‍ തെരുവോരത്തെ മരുന്നുകട കണ്ട് അകത്തേയ്ക്ക് കയറുന്നു. ആ കടയില്‍ ഉണ്ടായിരുന്ന ഉടമയുടെയോ മറ്റോ ഒരു നായ തെരുവുനായയെ കുരച്ചോടിക്കാതെ വാലാട്ടി സ്വീകരിക്കുന്നു. അതും പോരാഞ്ഞ് മരുന്നുകടയിലെ ജീവനക്കാരി ആ തെരുവുനായയെ ആട്ടിയോടിക്കാതെ തലോടി കുശലം പറയുന്നു. മുറിവേറ്റ കാലുയര്ത്തിക്കാണിച്ച നായയ്ക്ക് ജീവനക്കാരി മരുന്നു തേച്ചുകൊടുത്തപ്പോള് സ്നേഹപൂര്‍വ്വം നന്ദി പ്രകടിപ്പിച്ചുകൊണ്ട് വാലാട്ടി അത് നിലത്ത് കിടന്നു. സ്നേഹത്തിനു മുമ്പില്‍ സമ്പൂര്‍ണ്ണമായി കീഴടങ്ങിയതുപോലെ.
തുര്‍ക്കിയിലെ ഇസ്താംബൂളിലെ ഒരു മരുന്നുകടയില്‍ നിന്നുള്ള നിരീക്ഷണ ഛായാഗ്രഹണിയിലെ ദൃശ്യങ്ങള്‍ ഇപ്പോള്‍ ലോകമെങ്ങും സാമൂഹ്യമാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുകയാണ്. സ്നേഹത്തിന് ഭാഷകളും അതിരുകളും മൃഗ പക്ഷി മനുഷ്യഭേദങ്ങളും ഇല്ല എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് ദൃശ്യം പ്രചരിക്കുന്നത്.
In #Istanbul, an injured stray dog goes to a pharmacy
Watch what happened next
pic.twitter.com/wMg0imxBdS— Mohsin Mughal (@MughalMohsin) June 23, 2019