LatestNewsNews in BriefOtherSportsTennis

വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ടെന്നിസ് ഇതിഹാസം ലിയാണ്ടർ പേസ്; അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് 29 വ​ർ​ഷ​ത്തെ ക​രി​യ​ർ

By Web desk

ന്ത്യൻ ടെന്നീസ് ഇതിഹാസവും ഒളിമ്പിക്സ് മെഡൽ ജേതാവുമായ ലിയാണ്ടർ പേസ് വിരമിക്കൽ പ്രഖ്യാപിച്ചു. 2020ൽ കരിയറിനോട് വിടപറയുന്ന വർഷമായിരിക്കുമെന്നാണ് പേസിന്റെ പ്രഖ്യാപനം. ക്രിസ്തുമസ് ആശംസകളറിയിച്ച്ക്കൊണ്ട് ട്വിറ്ററിലൂടെ പുറത്ത് വിട്ട പ്രസ്താവനയിലാണ് പേസ് ഇക്കാര്യം അറിയിച്ചത്. 46 കാരനായ പേസ് 29 വർഷത്തെ കരിയറാണ് അവസാനിപ്പിക്കാൻ പോകുന്നത്.

“2020-ൽ തിരഞ്ഞെടുത്ത കുറച്ച് മത്സരങ്ങളിൽ മാത്രമേ കളിക്കുകയുള്ളൂ. തന്റെ ടീമിനൊപ്പം യാത്ര ചെയ്യും. ലോകത്തെ തന്റെ എല്ലാ സുഹൃത്തുക്കൾക്കും ആരാധകർക്കുമൊപ്പം 2020 ആഘോഷിക്കും”. വൺ ലാസ്റ്റ് റോർ എന്ന ടാഗിൽ ഇക്കാലമത്രയുമുള്ള ഓർമകൾ പങ്കെവെക്കുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.

എല്ലാ സമയത്തും കൂടെ നിന്ന് പ്രചോദനവും പിന്തുണയും നൽകിയ മാതാപിതാക്കൾ സഹോദരിമാർ മകൾ അയാന എന്നിവർക്കും പേസ് നന്ദി അറിയിച്ചു.

1973-ൽ പശ്ചിമ ബംഗാളിലാണ് പേസ് ജനിച്ചത്. മുംബൈയിലാണ് നിലവിൽ താമസം. എട്ട് തവണ ഡബിൾസ് ഗ്രാൻഡ്സ്ലാമും 10 തവണ മിക്സഡ് ഡബിൾസ് ഗ്രാൻഡ്സ്ലാം കിരീടവും ചൂടിയിട്ടുണ്ട്. രാജീവ് ഗാന്ധി ഖേൽ രത്ന, അർജ്ജുന, പത്മശ്രീ, പത്മഭൂഷൻ തുടങ്ങിയ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

ഇന്ത്യയുടെ മുൻ ഡേവിസ് കപ്പ് ടീം ക്യാപ്റ്റനായ പേസ് 43 വിജയങ്ങളുമായി ഏറ്റവും കൂടുതൽ ഡേവിസ് കപ്പ് വിജയങ്ങൾ സ്വന്തമാക്കുന്ന റെക്കോർഡ് നേടിയിട്ടുമുണ്ട്.

ഏ​ഴ് ഒ​ളി​ന്പി​ക്സി​ൽ പ​ങ്കെ​ടു​ത്ത ഏ​ക ടെ​ന്നി​സ് ക​ളി​ക്കാ​ര​ൻ കൂ​ടി​യാ​ണു പേ​സ്. 1996-ൽ ​അ​റ്റ​ലാ​ന്‍റ ഒ​ളി​ന്പി​ക്സി​ൽ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​ക്കാ​യി വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യി​ട്ടു​ണ്ട്.

 

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close