KeralaLatestNewsNews in Brief

തിരുവനന്തപുരത്ത് തീരദേശ മേഖലയില്‍ ലോക്ക്ഡൗണ്‍ നീട്ടി

By Web desk

തിരുവനന്തപുരം ജില്ലയിലെ മൂന്ന് തീരദേശ ക്രിട്ടിക്കൽ കണ്ടെയ്ൻൻമെൻറ് സോണുകളിലും ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 16 വരെ നീട്ടി. പത്തുമുതല്‍ വിഴിഞ്ഞം തുറമുഖത്ത് മത്സ്യബന്ധനവും അനുബന്ധ പ്രവര്‍ത്തനങ്ങളും നടത്താം. എന്നാല്‍ കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ചു മാത്രമേ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളു.

ജില്ലാ ഭരണകൂടം നല്‍കിയിട്ടുള്ള അറിയിപ്പുകള്‍ കൃത്യമായും പാലിക്കണം. തീരദേശ സോണുകളില്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ 50 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാം. രാവിലെ ഒന്‍പതുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ അക്ഷയ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തന അനുമതിയുണ്ട്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close