Business

സ്വര്‍ണ്ണത്തോട്‌ താല്‌പര്യം കുറയുന്നുവോ? രാജ്യത്തെ ഇറക്കുമതിയില്‍ 18 ശതമാനം കുറവ്‌

സ്വര്‍ണ്ണപ്രിയരുടെ നാടെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഇത്തവണ സ്വര്‍ണ്ണ ഇറക്കുമതിയില്‍ 18 ശതമാനം കുറവ്‌.

ജ്വല്ലറികളില്‍ സ്വര്‍ണ്ണത്തിന്‌ ആവശ്യക്കാര്‍ കുറഞ്ഞതാണ്‌ ഇറക്കുമതിയില്‍ ഇത്രയധികം ഇടിവുണ്ടാകാന്‍ കാരണമെന്നാണ്‌ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. വില കൂടിയതും രൂപയുടെ മൂല്യം ഇടിഞ്ഞതുമെല്ലാം ജ്വല്ലറികളില്‍ ആവശ്യക്കാരുടെ എണ്ണം കുറയ്‌ക്കാന്‍ കാരണമായി.

2017ല്‍ 880 ടണ്‍ സ്വര്‍ണ്ണമാണ്‌ ഇന്ത്യയില്‍ ഇറക്കുമതി ചെയ്‌തത്‌. ഈ വര്‍ഷം ഇത്‌ 725 ടണ്‍ ആയി കുറയുമെന്നും റോയിട്ടേഴ്‌സ്‌ റിപ്പോര്‍ട്ടു ചെയ്യുന്നു. പക്ഷേ ഇതിനൊരു ഗുണവശമുണ്ട്‌. രാജ്യത്തെ വ്യാപാരകമ്മി കുറയ്‌ക്കാന്‍ ഇത്‌ സഹായകരമായേക്കും.

ലോകത്ത്‌ ഏറ്റവുമധികം സ്വര്‍ണ്ണം ഇറക്കുമതി ചെയ്യുന്ന രാഷ്ട്രങ്ങളില്‍ രണ്ടാം സ്ഥാനമാണ്‌ ഇപ്പോള്‍ ഇന്ത്യക്കുള്ളത്‌.

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close