LatestNationalNewsNews in Brief

കൊവിഡ്: മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരം, രോഗികളുടെ എണ്ണം കാൽലക്ഷം കടന്നു

By Web desk

​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ കൊ​വി​ഡ് വ്യാ​പ​നം അ​തി തീ​വ്ര​മാ​യി. ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 25,922 ആ​യി. ഇ​ന്ന​ലെ 54 പേ​രാ​ണു സം​സ്ഥാ​ന​ത്തു മ​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 975 ആ​യി. ചൊ​വ്വാ​ഴ്ച 53 പേ​രാ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ മാ​ത്രം സം​സ്ഥാ​ന​ത്ത് 1495 പേ​ര്‍ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഒ​രു ദി​വ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍ന്ന സം​ഖ്യ​യാ​ണി​ത്.

ധാരാവിയില്‍ മാത്രം  ആയിരത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.  ആകെ 1028 രോഗികളാണ് ഇവിടെയുള്ളത്. 40 മരണവും റിപ്പോർട്ട് ചെയ്തു.

സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരിൽ 15747 രോഗികളും മുംബൈയിലാണ്. മരണസംഖ്യ 596 ആയി ഉയർന്നു. പുണെയിലും താനെയിലും മൂവായിരത്തോളമാണ് രോഗികളുടെ എണ്ണം.

അതേസമയം പൊലീസുകാരുടെ ജോലിഭാരം കുറയ്ക്കാനായി 20 കമ്പനി കേന്ദ്ര സേനയെ സംസ്ഥാനത്തേക്കയക്കാൻ സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. രോഗവ്യാപനം തടയാൻ ജില്ലാ അതിർത്തികൾ പൂർണമായി അടയ്ക്കാൻ സ‍ർക്കാർ ആലോചിക്കുന്നുണ്ട്.

മ​ഹാ​രാ​ഷ്ട്ര ക​ഴി​ഞ്ഞാ​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ലു​ള്ള ഗു​ജ​റാ​ത്തി​ല്‍ 9268 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇ​ന്ന​ലെ 364 പേ​ര്‍ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 29 പേ​രാ​ണ് ഇ​ന്ന​ലെ മ​രി​ച്ച​ത്. ആ​കെ മ​ര​ണം 566.

ഇ​ന്ന​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ മാ​ത്രം 25 പേ​ര്‍ മ​രി​ച്ചു. ഇ​വി​ടെ ആ​കെ മ​ര​ണം 446 ആ​ണ്. ഗു​ജ​റാ​ത്തി​ലെ ആ​കെ രോ​ഗി​ക​ളി​ല്‍ മൂ​ന്നി​ല്‍ ര​ണ്ടും അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close