LatestNationalNewsNews in Brief

ഉദ്ദവ് താക്കറേ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചു: ഇറങ്ങിപ്പോയി ബിജെപി എംഎല്‍എമാര്‍

By Web Desk

ഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചു. 169 എം.എല്‍.എമാരുടെ പിന്തുണയാണ് സര്‍ക്കാരിന് ലഭിച്ചത്. 288 അംഗ നിയമസഭയില്‍ 145 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിനു വേണ്ടിയിരുന്നത്. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡി 170 എംഎല്‍എമാരുടെ പിന്തുണയാണ് അവകാശപ്പെട്ടിരുന്നത്. മൂന്നു കക്ഷികള്‍ക്കും കൂടി 154 എം.എല്‍.എമാരാണുള്ളത്.

സഭാനടപടികള്‍ തുടങ്ങിയത് ചട്ടവിരുദ്ധമായിട്ടാണെന്ന് ആരോപിച്ച് ബി.ജെ.പി എം.എല്‍.എമാര്‍ സഭയില്‍ നിന്നും ഇറങ്ങിപോയിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശമനുസരിച്ച് അംഗങ്ങളുടെ തലയെണ്ണിയാണ് വോട്ടെടുപ്പ് നടന്നത്.

വന്ദേമാതരം ചൊല്ലിയല്ല സമ്മേളനം തുടങ്ങിയതെന്നും അത് ചട്ടവിരുദ്ധമാണെന്നും മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ആരോപിച്ചു. എന്നാല്‍ പ്രതിഷേധം സ്പീക്കർ കാര്യമായെടുത്തില്ല. ഇതേത്തുടർന്ന് ഫഡ്‌നാവിസും ബി.ജെ.പി അംഗങ്ങളും സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

ഗവർണറുടെ അനുമതി അനുസരിച്ചാണ് പ്രത്യേക സഭ വിളിച്ചുചേർത്തതെന്ന് പ്രോടേം സ്പീക്കർ ദിലീപ് പാട്ടീൽ പറഞ്ഞു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close