LatestNews

പശുവിനെ തൊടുന്നത് നെഗറ്റിവിറ്റി അകറ്റുമെന്ന് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് മന്ത്രി

By web desk

ശുവിനെ സ്പര്‍ശിക്കുന്നത് ദുസ്വഭാവങ്ങളെ അകറ്റുമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് മന്ത്രി യശോമതി ഠാക്കൂര്‍. ദിവസങ്ങള്‍ക്ക് മുമ്പ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് വനിതാ ശിശുക്ഷേമ മന്ത്രിയായ യശോമതി ഠാക്കൂര്‍ പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്.

പശുവിനെ തൊടുന്നത് എല്ലാ ദുസ്വഭാവങ്ങളും (നെഗറ്റിവിറ്റി) അകറ്റുമെന്നാണു നമ്മുടെ സംസ്‌കാരം പറയുന്നത്. പശു വിശുദ്ധ മൃഗമാണ്. പശുവാണെങ്കിലും ഏതു മൃഗമാണെങ്കിലും അതിനെ തൊടുന്നതു സ്‌നേഹത്തിന്റെ അനുഭവം നല്‍കും- യശ്‌മോഹി പറഞ്ഞു. പിന്നീട് താന്‍ പറഞ്ഞതില്‍ വിശദീകരണം നടത്തിയ മന്ത്രി, പ്രസ്താവനയില്‍ എന്താണ് തെറ്റെന്നും ചോദിച്ചു.

കഴിഞ്ഞദിവസം ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും മ്ന്ത്രി വിവാദ പരാമര്‍ശം നടത്തിയിരുന്നു. പ്രതിപക്ഷപാര്‍ട്ടികളില്‍ നിന്ന് പണം വാങ്ങാമെന്നും എന്നാല്‍ വോട്ട് കോണ്‍ഗ്രസിന് മാത്രം ചെയ്താല്‍ മതിയെന്നുമായിരുന്നു അവരുടെ ആഹ്വാനം.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close