News in Brief
ഉത്തർപ്രദേശിൽ ഇനി മഹാസഖ്യമില്ല; അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി മായാവതിയൂണിഫോമിന് പണമില്ലാത്തതിനാല്‍ നാലാം ക്ലാസ് വരെ പഠനം; ഷാങ്ഹായ് മേളയില്‍ റെഡ്കാര്‍പ്പറ്റ് സ്വീകരണവും സിനിമക്ക് പുരസ്കാരവും; ഇന്ദ്രന്‍സ് എന്ന അത്ഭുതനടന്‍തീർത്ഥാടന കേന്ദ്രമായ അമർനാഥിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയംകേരള വര്‍മ്മ കോളേജില്‍ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന പോസ്റ്റര്‍ ഇറക്കിയതായി ആരോപണം: വ്യാപക പ്രതിഷേധംപാഞ്ചാലിമേട്ടിലെ ഭൂമി കയ്യേറ്റത്തില്‍ പ്രതിഷേധം ശക്തമാക്കി ഹിന്ദു ഐക്യവേദി; മറ്റൊരു നിലക്കല്‍ സമരത്തിന് നിര്‍ബന്ധിതരാക്കരുതെന്ന് താക്കീത്
EntertainmentKeralaLatestNationalNewsNewsNews in Brief

അങ്കത്തിനൊരുങ്ങി മമ്മൂട്ടി; മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെറ്റ് മാമാങ്കത്തിനായി ഒരുക്കി

By Entertainment Desk

രാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. പടക്കളത്തിൽ പോരാടുന്ന യോദ്ധാക്കളുടെ ചിത്രമാണ് പുറത്ത് വന്നത്. മികച്ച പ്രതികരണമാണ് ഇതിനോടകം പോസ്റ്ററിന് ലഭിച്ചത്.

മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സെറ്റാണ് എം. പത്മകുമാർ ചിത്രത്തിനായി മരടിലും നെട്ടൂരിലുമായി നിർമ്മിച്ചിട്ടുള്ളത്. ആയിരത്തോളം തൊഴിലാളികള്‍ നാല് മാസം കൊണ്ടാണ്  ലൊക്കേഷനിലെ മാളികയും മറ്റും നിർമ്മിച്ചത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതോടെ ചിത്രത്തെ കുറിച്ച് കൂടുതൽ പ്രതീക്ഷകളാണ് നൽകുന്നത്. ശ്യാം കൗശലാണ് ചിത്രത്തിന്റെ സംഘട്ടനം.

കനിഹ, സിദ്ധിഖ്, പ്രാചി തെഹ്‍ലാൻ, ഉണ്ണി മുകുന്ദൻ, അനു സിത്താര സുദേവ് നായർ, തരുൺ അറോറ, മാസ്റ്റർ അച്ചുതൻ തുടങ്ങി വൻ താര നിര തന്നെ ചിത്രത്തിന്റെ ഭാഗമായുണ്ട്.

കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി നിർമ്മിക്കുന്ന ചിത്രത്തിൽ മനോജ് പിള്ളയാണ് ഛായാഗ്രഹകൻ.ചിത്രത്തന്റെ അവസാന ഘട്ട ഷൂട്ടിങ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
ബിഗ് ബജറ്റിലെത്തുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങും .

Like
Like Love Haha Wow Sad Angry
4
Tags
Show More

Related Articles

Close
Close