LatestNewsNews in BriefWorld

ഭാ​ര്യ മു​ട്ട​ക്ക​റി ഉ​ണ്ടാ​ക്കി​യി​ല്ല; മ​ദ്യ​ല​ഹ​രി​യി​ല്‍ പി​താ​വ് കു​ഞ്ഞി​നെ അടിച്ചു കൊന്നു

By Web desk

മുട്ടക്കറി ഉണ്ടാക്കി കൊടുക്കാൻ ഭാര്യ തയ്യാറാകാത്തതിന്റെ പേരിൽ മദ്യപാനിയായ ഭർത്താവ് ഇവരുടെ മൂന്നു വയസ്സുകാരനായ മകനെ അടിച്ചു കൊന്നു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ഷ​ഹ​റി​ലാ​ണ് സം​ഭ​വം.

സുഭാഷ് ബഞ്ചാര എന്നയാളാണ് മദ്യലഹരിയിൽ സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി മദ്യലഹരിയിൽ വീട്ടിലെത്തിയ സുഭാഷ് ഭാര്യയോട് മുട്ടക്കറി ഉണ്ടാക്കി കൊടുക്കാൻ ആവശ്യപ്പെട്ടു. ഭാര്യ വിസമ്മതിപ്പോൾ കലിപൂണ്ട ഇയാൾ അവരെ മർദ്ദിച്ചു. പിന്നീടാണ് മൂന്നു വയസ്സുകാരനായ മകനെ ഉപദ്രവിച്ചത്.

മർദ്ദനത്തിൽ കുട്ടിക്ക് അതി​ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. കുട്ടിയെ ഖുർജ പ്രദേശത്തെ ആശുപത്രിയിൽ ഉടനടി എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിന് ശേഷം ബഞ്ചാര ​ഗ്രാമത്തിൽ നിന്ന് ഓടിപ്പോയതായി ഖുർജയിലെ മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥർ വെളിപ്പെടുത്തി. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നടപടി ക്രമങ്ങൾ നടന്നുവരികയാണ്. 304 വകുപ്പ് പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close