LifeNews

മഞ്‌ജുവിന്റെ കുടുംബാംഗങ്ങള്‍ക്ക്‌ സാന്ത്വനവുമായി ദിലീപും മകളും

നടി മഞ്‌ജുവാര്യരുടെ പിതാവ്‌ തിരുവുള്ളക്കാവ്‌ വാര്യത്ത്‌ മാധവ വാര്യര്‍ക്ക്‌
അന്ത്യാഞ്‌ജലി അര്‍പ്പിക്കാന്‍ നടന്‍ ദിലീപ്‌ മകള്‍ മീനാക്ഷിയെയും കൂട്ടിയെത്തി. ഇരുവരും അദ്ധേഹത്തിന്‌ അന്തിമോപചാരമര്‍പ്പിച്ചു. തൃശ്ശൂര്‍ പുള്ളിലുള്ള മഞ്‌ജുവാര്യരുടെ തറവാട്ടുവീട്ടിലായിരുന്നു മാധവവാര്യരുടെ അന്ത്യം. ഒരു മണിക്കൂറിലേറെ അവിടെ ദിലീപും മീനാക്ഷിയും ചെലവഴിച്ചു. മഞ്‌ജുവാര്യരുടെ സഹോദരന്‍ മധുവാര്യരെയും അടുത്ത ബന്ധുക്കളെയും ദിലീപ്‌ സമാശ്വസിപ്പിച്ചു.

അര്‍ബുദരോഗബാധിതനായിരുന്ന മാധവവാര്യര്‍ക്ക്‌ എഴുപതു വയസ്സായിരുന്നു. കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. നേരത്തേ ഒരു സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്നു അദ്ധേഹം.

തിരുവുള്ളക്കാവ്‌ ക്ഷേത്രത്തിലെ എഴുത്തിനിരുത്തല്‍ ആചാര്യന്‍ എന്ന നിലയില്‍ ആയിരക്കണക്കിന്‌ കുരുന്നുകളെ എഴുത്തിനിരുത്തിയിട്ടുണ്ട്‌.

Like
Like Love Haha Wow Sad Angry
Show More

Related Articles

Close
Close