KeralaNewsNewsNews in Brief

ശമ്പള പരിഷ്‌കരണം; സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അധ്യാപകര്‍ സൂചനാ പണിമുടക്കിൽ

By Web Desk

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അധ്യാപകര്‍ സൂചനാ പണിമുടക്ക് നടത്തി. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക് നടത്തിയത്. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജുകളില്‍ രാവിലെ പത്ത് മുതല്‍ പതിനൊന്ന് വരെ ഒ.പി ബഹിഷ്‌കരിച്ചായിരുന്നു സമരം. മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ പണിമുടക്ക് സാരമായി ബാധിച്ചു.

2016-ല്‍ നടപ്പിലാക്കേണ്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ ശമ്പളപരിഷ്‌കരണം ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഡോക്ടര്‍മാരുടെ സമരം. അവസാനമായി ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയത് 2006-ലാണ്. യുജിസി പറയുന്ന ശമ്പള പരിഷ്‌കരണം മെഡിക്കല്‍ കോളേജ് അധ്യാപകര്‍ക്ക് നല്‍കാന്‍ അധികാരികള്‍ തയ്യറാവണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു.

അത്യാഹിത വിഭാഗം, തീവ്രപരിചരണ വിഭാഗം, ഓപ്പറേഷന്‍ തിയറ്റര്‍ എന്നീ വിഭാഗങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കി. എന്നിരുന്നാലും ഒപികള്‍ ബഹിഷ്‌കരിച്ചതിനാല്‍ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ പണിമുടക്ക് സാരമായി ബാധിച്ചു.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മേധാവിയുടെ ഓഫീസിനു മുന്നില്‍ കേരള മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ധര്‍ണയും നടത്തി. രണ്ടാഴ്ചക്കകം ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കാനുള്ള നടപടി ആരംഭിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് സംഘടനയുടെ തീരുമാനം.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close