KeralaLifeNewsNewsNews in Brief

കാണാതായ പത്താം ക്ലാസ്‌ വിദ്യാർത്ഥിനി മരിച്ച നിലയിൽ; നെടുമങ്ങാട് കരിപ്പൂർ ആർ സി പള്ളിക്ക് സമീപത്തെ പൊട്ടക്കിണറ്റിൽ മൃതേദേഹം കണ്ടെത്തി

By Web Desk

കാണാതായ പത്താം ക്ലാസ്‌ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കിണറ്റിൽ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് കരിപ്പൂർ ആർ സി പള്ളിക്ക് സമീപത്തെ പൊട്ടക്കിണറ്റിലാണ് മൃതേദേഹം കണ്ടെത്തിയത്.

19 ദിവസം പഴക്കമുള്ള മൃതദേഹം പൊലീസ്‌ പുറത്തെടുത്തു. മകൾ തൂങ്ങി മരിച്ചതിന് ശേഷമാണ് താനും സുഹൃത്തും ചേര്‍ന്ന് മൃതദേഹം കിണറ്റിലിട്ടതെന്ന് അമ്മ മൊഴി നൽകിയതായി പോലീസ് പറഞ്ഞു.

കേസിൽ പ്രതികളായ പെൺകുട്ടിയുടെ അമ്മ മഞ്‌ജുഷ, (39) അമ്മയുടെ ആൺസുഹൃത്ത്‌ അനീഷ്(32) എന്നിവരെ തമിഴ്‌നാട്ടിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌.

മകളെ കാണാനില്ലെന്ന്‌ വീട്ടിലറിയിച്ച ശേഷം മഞ്‌ജുഷയും അനീഷും തമിഴ്‌നാട്ടിലേക്ക്‌ കടക്കുകയായിരുന്നു. ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ മഞ്‌ജുഷ കുട്ടിയുമായി നെടുമങ്ങാട് പറന്തോട് എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. രണ്ടാഴ്‌ചമുതൽ ഇവരെ കാണാനില്ലായിരുന്നുവെന്നാണ് സമീപവാസികൾ പറയുന്നത്.

 

Like
Like Love Haha Wow Sad Angry
2
Tags
Show More

Related Articles

Close
Close