KeralaLatestNationalNewsNews in Brief

കാണാന്‍ അനുവദിക്കാതെ നരേന്ദ്രമോദി; നീരസം പ്രകടിപ്പിച്ച്‌ പിണറായി

 

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിക്കാന്‍ പല തവണ അനുവാദം ചോദിച്ചിട്ടും അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധം പ്രകടിപ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്‌ കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ ആവശ്യത്തിന്‌ ലഭിക്കുന്നില്ലെന്ന്‌ പിണറായി വിജയന്‍ ഡല്‍ഹിയില്‍ ആരോപിച്ചു.

പല തവണ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കായി പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിച്ചു. പക്ഷേ അനുമതി ലഭിച്ചില്ല. ഓരോ തവണയും അതാതു വകുപ്പുകളുമായി ബന്ധപ്പെട്ട മന്ത്രിമാരെ കാണാനാണ്‌ നിര്‍ദ്ദേശം ലഭിക്കുന്നത്‌. ഇത്തരം നടപടികള്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണെന്ന്‌ പിണറായി വിജയന്‍ പറഞ്ഞു.

സംതൃപ്‌തമായ സംസ്ഥാനവും ശക്തമായ കേന്ദ്രവുമാണ്‌ ഉണ്ടാവേണ്ടത്‌. പക്ഷേ പ്രധാനമന്ത്രിയുടെ അവഗണനയിലൂടെ വ്യക്തമാവുന്നത്‌ സംസ്ഥാന സര്‍ക്കാരിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മകസമീപനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close