LatestNationalNewsNews in Brief

മോദിയിലെ ഓരോ അക്ഷരവും മൂല്യങ്ങള്‍; പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി ശിവരാജ് സിംഗ് ചൗഹാൻ

By Web desk

മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രിയെ പുകഴ്ത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. മോദി എന്ന പേര് ഒരു മന്ത്രമാണെന്ന് അദ്ദേഹം പറഞ്ഞു. മോദി എന്ന പേരിലെ ഓരോ അക്ഷരങ്ങളും ചില മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നും ചൗഹാൻ ട്വീറ്റിിലൂടെ വ്യക്തമാക്കി.

മോദി എന്നെഴുതുമ്പോൾ ഓരോ അക്ഷരങ്ങൾക്ക് പോലും ​അർത്ഥമുണ്ടെന്നാണ് ശിവരാജ് സിം​ഗ് ചൗഹാന്റെ വാക്കുകൾ. മോദിയിലെ ‘എം’ എന്നാൽ മോട്ടിവേഷണൽ എന്നാണെന്ന് ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. ഇന്ത്യയെ അദ്ദേഹം ഉന്നതങ്ങളിലേക്കുയർത്താനായി പരിശ്രമിക്കുന്നുവെന്നും അദ്ദേഹം നമ്മെ പ്രചോദിപ്പിക്കുന്നുവെന്നും ചൗഹാൻ പറയുന്നു.

മോദിയിലെ ‘ഒ’ എന്ന അക്ഷരത്തിന് ഓപ്പർച്യൂണിറ്റി എന്നാണ് അർഥം. മറഞ്ഞിരിക്കുന്ന അവസരങ്ങൾ രാജ്യത്തിന് വേണ്ടി പ്രധാനമന്ത്രി കണ്ടെത്തുന്നു. ‘ഡി’ എന്ന അക്ഷരം ‘ഡൈനാമിക് ലീഡർഷിപ്പ്’ എന്നാണ് അർഥം. ‘ഐ’ എന്ന അക്ഷരം ‘ഇൻസ്പൈർ’, ‘ഇന്ത്യ’ ന്നിങ്ങനെയാണ് അർഥം. ഇന്ത്യ സ്വയം പര്യാപ്തമാകാൻ അദ്ദേഹം പ്രചോദനമാണെന്നും ശിവരാജ് സിങ് ചൗഹാൻ കൂട്ടിച്ചേർത്തു.

ലോക്ക് ഡൗണിനിടയിലും രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന മോദി സർക്കാരിന് ആശംസ അർപ്പിച്ച ട്വീറ്റിലൂടെയാണ് ശിവരാജ് സിം​​ഗ് ‍ചൗഹാന്റെ ഈ വാക്കുകൾ.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close