LatestNationalNewsNews in Brief

ഇന്ത്യ ലോകത്തിന് മാതൃക; കൊവിഡിനെതിരായ പ്രതിരോധ നടപടിയിൽ രാജ്യം ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി

By Web desk

കൊ​റോ​ണ വൈ​റ​സി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ രാ​ജ്യം ഒ​റ്റ​ക്കെ​ട്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. യു​ദ്ധ​ത്തി​നി​ടെ ത​ള​രാ​നോ വീ​ഴാ​നോ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി​യു​ടെ 40-ാം വാ​ർ​ഷി​ക​ദി​നത്തോട് അ​നു​ബ​ന്ധി​ച്ച് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാജ്യം മാത്രമല്ല ലോകം മുഴുവൻ കഠിനമായ സമയത്തിലൂടെ കടന്നുപോകുമ്പോഴാണ് ബിജെപി സ്ഥാപക ദിനം കടന്നുവന്നിരിക്കുന്നത്. മാനവികത ഇപ്പോൾ പ്രതിസന്ധിയേ നേരിടുകയാണ്. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് രാജ്യ സേവനത്തിനുള്ള നമ്മുടെ സമർപ്പണമാണ് നമ്മുടെ പാത തെളിക്കുന്നത്. സമഗ്രമായ സമീപനത്തിലൂടെ ഇന്ത്യ അതിവഗേം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യക്കാർ മാത്രമല്ല ലോകാരോഗ്യ സംഘടനയും ഈ പ്രവർത്തനങ്ങളെ അഭിനന്ദിച്ചിട്ടുണ്ട്. എല്ലാ രാജ്യങ്ങളും ഈ പോരാട്ടത്തിന് ഒന്നിച്ചുണ്ട്. അതിനാൽ സാർക്ക്, ജി20 എന്നീ യോഗങ്ങളിൽ ഇന്ത്യയ്ക്ക് സജീവ പങ്കാളിത്തം വഹിക്കാനായി.

ലോകം കൊറോണ മഹാമാരിയെ നേരിടുന്നതിന് മുമ്പ് ഇന്ത്യയുടെ പരിശ്രമങ്ങൾ ലോകത്തിന് മാതൃകയുണ്ടാക്കി. രോഗത്തിന്റെ ഗൗരവം മനസിലാക്കിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ, അതിനെതിരെ സമയബന്ധിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. നിരവധി തീരുമാനങ്ങൾ നടപ്പിലാക്കുകയും അതിനെ ഏറ്റവും താഴേത്തട്ടിൽ വരെ നടപ്പിലാക്കാൻ പരിശ്രമിക്കുകയും ചെയ്തു.

ലോക്ക് ഡൗൺ കാലത്ത് ഇന്ത്യയിലെ ജനങ്ങൾ കാണിക്കുന്ന പക്വത അത്ഭുതാവഹമാണ്. ഇന്ത്യക്കാർ ഇങ്ങനെ അച്ചടക്കത്തോടെ പെരുമാറുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കൊറോണ മഹാമാരിക്കെതിരായ ദീർഘകാലയുദ്ധമാണിത്. നമ്മൾ ആരും തന്നെ ഇതിൽ വിശ്രമിക്കാൻ പാടില്ല. നമുക്ക് വിജയം കൈവരിക്കേണ്ടതുണ്ട്. ഇന്ന് രാജ്യത്ത് ഒരേയൊരു ലക്ഷ്യവും നിശ്ചയദാർഢ്യവുമേയുള്ളു- അത് ഈ യുദ്ധത്തിൽ വിജയിക്കുക എന്നതാണ്.

കഴിഞ്ഞ ദിവസം രാത്രി ഒമ്പതുമണിക്ക് 130 കോടിവരുന്ന ഇന്ത്യക്കാരുടെ ഐക്യവും ശക്തിയും നമ്മൾ കണ്ടു. കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും എല്ലാ വിഭാഗങ്ങശളിൽ പെട്ടവരും വിവിധ പ്രായത്തിലുള്ളവരും ഒന്നിച്ചു.

സർക്കാർ ആരോഗ്യ സേതു എന്ന ആപ്പ് വികസിപ്പിച്ചിട്ടുണ്ട്. എല്ലാവരും ഇക്കാര്യം മറ്റുള്ളവരെ അറിയിക്കണം. ഒരോരുത്തരും 40 പേരോടൊങ്കിലും ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ആപ്പിലൂടെ രോഗം ബാധിച്ചേക്കാവുന്നതുൾപ്പെടെയുള്ള വിവരങ്ങൾ അവർക്ക് ലഭിക്കും.

തു​ണി​കൊ​ണ്ടു​ള്ള മു​ഖാ​വ​ര​ണം എ​ല്ലാ​വ​രും അ​ണി​യ​ണം. മു​ഖാ​വ​ര​ണ​ങ്ങ​ൾ മ​റ്റു​ള്ള​വ​ർ​ക്ക് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രോ​ട് അ​ഭ്യ​ർത്ഥി​​ച്ചു. അ​ഞ്ച് നി​ർ​ദേ​ശ​ങ്ങ​ളും മോ​ദി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചു.

രാ​ജ്യ​ത്ത് ആ​രും പ​ട്ടി​ണി കി​ട​ക്കാ​ൻ ഇ​ട​വ​ര​രു​ത്. പാ​വ​പെ​ട്ട​വ​ർ​ക്ക് റേ​ഷ​ൻ എ​ത്തി​ക്കാ​ൻ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​യാ​റാ​ക​ണം. ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്നു യാ​ത്ര​യ്ക്കു നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ റേ​ഷ​ൻ എ​ത്തി​ക്കാ​ൻ പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ക്ക​ണം. ഇ​ത്ത​ര​ത്തി​ൽ പു​റ​ത്തി​റ​ങ്ങു​ന്പോ​ൾ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

ബാ​ങ്ക് ജീ​വ​ന​ക്കാ​ർ, പോ​ലീ​സു​കാ​ർ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് ന​ന്ദി അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള ക​ത്ത് ന​ൽ​ക​ണം. പണ്ട് യുദ്ധങ്ങളുണ്ടാകുമ്പോൾ നമ്മുടെ അമ്മമാരും സഹോദരിമാരും അവരുടെ ആഭരണങ്ങൾ ദാനം ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യം യുദ്ധത്തിൽ നിന്ന് വ്യത്യസ്തമല്ല. മാനവരാശിയെ രക്ഷിക്കാനുള്ള രക്ഷിക്കാനുള്ള യുദ്ധമാണിത്. പി​എം ഫ​ണ്ടി​ലേ​ക്ക് പ്ര​വ​ർ​ത്ത​ക​ർ സം​ഭാ​വ​ന ന​ൽ​ണം. പൊ​തു ജ​ന​ങ്ങ​ളോ​ടും പി​എം ഫ​ണ്ടി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കാ​ൻ പ്ര​വ​ർ​ത്ത​ക​ർ അ​ഭ്യ​ർ​ത്ഥി​ക്ക​ണ​മെ​ന്നും മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close