KeralaLatestNewsNews in Brief

ആനക്കൊമ്പ് കൈവശം വെച്ചു; മോഹൻലാലിന് പിന്തുണയുമായി സംസ്ഥാന സർക്കാർ

By Web Desk

മോഹൻലാലിന് പൂർണ പിന്തുണയുമായി സംസ്ഥാന സർക്കാർ.ആനക്കൊമ്പ് കൈവശം വെച്ച കേസിൽ ഹൈക്കോടതിയിൽ ആണ് സർക്കാർ മോഹൻലാലിനെ ന്യായീകരിച്ച് വാദിച്ചത്. ആനക്കൊമ്പ് കൈയിൽ സൂക്ഷിക്കാനുള്ള അനുമതി കൊടുത്തത് ശരിയായ തീരുമാനമാണെന്ന് സർക്കാർ കോടതിയിൽ വാദിച്ചു.

അവകാശം ക്രമപ്പെടുത്തി നൽകാൻ സർക്കാരിന് അവകാശമുണ്ടെന്നും ഹൈക്കോടതിയിൽ വാദിച്ചു.ഈ കേസിൽ സാവകാശം വേണമെന്ന് മോഹൻലാലിൻറെ അഭിഭാഷകൻ ആവശ്യപ്പെട്ടു.

ഓഗസ്റ്റ് മാസം വരെ സാവകാശം വേണമെന്നാണ് ആവശ്യമെങ്കിലും കോടതി ഇത് അനുവദിച്ചില്ല. എത്രയും പെട്ടെന്ന് കേസ് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.ആനക്കൊമ്പ് സൂക്ഷിക്കാൻ മോഹൻലാലിന് മുൻ‌കൂർ അനുവാദം ഇല്ലായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close