BusinessKeralaLatestNewsNews in Brief

സ്വര്‍ണ്ണവില പവന് 320 രൂപ കുറഞ്ഞു

By web desk

സ്വര്‍ണ്ണവില പവന് 320 രൂപ കുറഞ്ഞ് 29,400 രൂപയായി. 3675 രൂപയാണ് ഗ്രാമിന്റെ ഇന്നത്തെ വില. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്.
ഈമാസം എട്ടിനാണ് സ്വര്‍ണ്ണത്തിന് എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 30,400 രൂപയായിരുന്നു അന്ന് നിരക്ക്. ഇറാന്‍-യുഎസ് സംഘര്‍ഷം രൂപപ്പെട്ടതാണ് സ്വര്‍ണ്ണവിലയില്‍ വന്‍വര്‍ധനയുണ്ടാകാനിടയാക്കിയത്.

സംഘര്‍ഷത്തിന് അയവുവന്നതാണ് ഇപ്പോള്‍ വില താഴാനുള്ള കാരണം. അഞ്ചുദിവസംകൊണ്ട് പവന്റെ വിലയില്‍ 1000 രൂപയാണ് കുറഞ്ഞത്. ദേശീയ വിപണിയില്‍ തുടര്‍ച്ചയായി രണ്ടാമത്തെ ദിവസമാണ് സ്വര്‍ണവില കുറയുന്നത്.

ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കിയതോടെയാണ് ആഗോള വിപണിയില്‍ സ്വര്‍ണ്ണവില താഴാന്‍ തുടങ്ങിയത്. ഒരു ഔണ്‍സിന് 1,537.67 ഡോളറാണ് അന്താരാഷ്ടവിപണിയെല നിലവിലെ വില.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close