EntertainmentKeralaLatestNewsNews in Brief

മലയാള സിനിമയില്‍ ‘ശക്തിമാന്‍’; ഒമര്‍ലുലുവിനെതിരെ പരാതിയുമായി ഒറിജിനല്‍ ‘ശക്തിമാന്‍’ മുകേഷ് ഖന്ന

By web desk

മര്‍ ലുലു സംവിധാനം ചെയ്യുന്ന ധമാക്കയ്‌ക്കെതിരെ നിര്‍മ്മാതാവും ശക്തിമാന്‍ സീരിയലിലെ നടനുമായ മുകേഷ് ഖന്ന. തനിക്ക് കോപ്പിറൈറ്റുള്ള ശക്തിമാന്‍ കഥാപാത്രത്തെ തന്റെ അനുമതിയില്ലാതെ ധമാക്കയില്‍ അവതരിപ്പിച്ചുവെന്നാണ് മുകേഷ് ഖന്നയുടെ ആരോപണം. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് രഞ്ജി പണിക്കര്‍ക്ക് അയച്ച പരാതിയില്‍ ഇത് വിലക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശക്തിമാന്റെ വേഷത്തില്‍ മുകേഷ് എത്തുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് പരാതിയുമായി യഥാര്‍ഥ ‘ശക്തിമാന്‍’ രംഗത്തെത്തിയത്.

1997ലെ ദൂരദര്‍ശന്‍ ഹിറ്റ് സീരിയലായിരുന്ന ശക്തിമാന്‍ കഥാപാത്രവും അതിന്റെ വേഷവും തീം മ്യൂസിക്കും തനിക്ക് കോപ്പിറൈറ്റുള്ള താണെന്നും, തന്റെ അനുമതി കൂടാതെയാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയതെന്നുമാണ് മുകേഷ് ഖന്നയുടെ ആരോപണം. ശക്തിമാനെ ചിത്രത്തില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങിയില്ലെങ്കില്‍ ഒമര്‍ ലുലുവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പരാതിയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, സിനിമയിലെ ചില രംഗങ്ങളില്‍ മാത്രമുള്ള കോമഡി കഥാപാത്രം മാത്രമാണ് ധമാക്കയിലെ ശക്തിമാനെന്ന കാര്യം മുകേഷ് ഖന്നയെ അറിയിക്കുമെന്നും, ഈ സിനിമ പൂര്‍ണമായും ശക്തിമാന്റെ കഥയാണെന്ന് മുകേഷ് ഖന്ന തെറ്റിദ്ധരിച്ചിട്ടുണ്ടാകാമെന്നും ഒമര്‍ലുലു പറഞ്ഞു. അദ്ദേഹം അനുമതി തന്നില്ലെങ്കില്‍ കോപ്പിറൈറ്റിനെ മാനിച്ച് രംഗങ്ങള്‍ ഒഴിവാക്കുമെന്നും ഒമര്‍ ലുലു വ്യക്തമാക്കി. ധമാക്കയില്‍ മലയാള താരം മുകേഷ് ശക്തിമാന്റെ വേഷത്തിലെത്തുന്നതിന്റെ ചിത്രങ്ങള്‍ ഒമര്‍ ലുലു പുറത്ത് വിട്ടിരുന്നു.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close